സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അങ്കം അട്ടഹാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാര്‍ വാസുദേവ് സം?ഗീതം നല്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ദീപക് നന്നാട്ടുകാവ് ആണ്. ഷൈന്‍ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് അങ്കം അട്ടഹാസം. ചിത്രത്തിന്റെ സഹരചനയും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത് അനില്‍കുമാര്‍ ജി ആണ്. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ഒപ്പം മഖ്ബൂല്‍ സല്മാന്, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു. സംഗീതം ശ്രീകുമാര്‍, ആലാപനം വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്.
‘അങ്കം അട്ടഹാസം’ ചിത്രത്തിലെ പുതിയ ഗാനം
