3 49

പൂര്‍ണ്ണമായും ഡാര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ ജോണറില്‍ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആമോസ് അലക്‌സാണ്ടര്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. കനിമൊഴിയേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോ പോള്‍ ആണ്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അജു വര്‍ഗീസും പുതുമുഖം താര അമല ജോസഫുമാണ് ഈ വീഡിയോ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജു വര്‍ഗീസിന്റെ ക്യൂട്ടായ ഒരു പ്രണയമാണ് ഈ ഗാന രംഗത്തില്‍ കൂടി അവതരിപ്പിക്കുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകനായിട്ടാണ് അജു വര്‍ഗീസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അയാളുടെ പ്രൊഫഷനിടയില്‍ കടന്നുവരുന്ന ഒരു പ്രണയം. ജാഫര്‍ ഇടുക്കിയാണ് ആമോസ് അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ഡയാന ഹമീദ്, സുനില്‍ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *