മേജര്‍ രവിയുടെ യാത്രകള്‍ക്ക് കൂട്ടായി വോള്‍വോ എക്‌സ് സി 60. എക്‌സ്സി 60ന്റെ എക്‌സ്‌ഷോറൂം വില 67.10 ലക്ഷം രൂപയാണ്. വോള്‍വോ എക്‌സ് സി 60ന്റെ ഏറ്റവും പുതിയ തലമുറ ഓഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. വോള്‍വോയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണ് എക്‌സ്സി 60. പുതുക്കിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍, ലൈറ്റിംഗ് സിഗ്‌നേച്ചറുമായി വരുന്ന ടെയില്‍ലാമ്പുകള്‍, പുതിയ അലോയി വീലുകള്‍, പുതിയ പിന്‍ ബമ്പര്‍ എന്നിവയുണ്ട് പുതിയ മോഡലില്‍. എസ്യുവിയിലെ സുരക്ഷാ സവിശേഷതകളില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പൈലറ്റ് അസിസ്റ്റ്, ലെയിന്‍ കീപ്പിംഗ് എയ്ഡ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ട് ഉള്‍പ്പെടുന്നു. 48 വി മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 2.0 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഈ മോഡലില്‍. 247 ബിഎച്ച്പി കരുത്തും 360 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 8 -സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും സ്റ്റാന്‍ഡേര്‍ഡായി കണക്ട് ചെയ്തിരിക്കുന്നു.
വോള്‍വോ എക്‌സ് സി 60 സ്വന്തമാക്കി മേജര്‍ രവി
