പ്രമേയകല്പനയില്‍ തുടങ്ങി, ഭാഷാവിന്യാസം, രൂപ/ഭാവ നിര്‍മ്മിതി എന്നിങ്ങനെ കഥയുടെ എല്ലാ ഘടകങ്ങളിലും മുദ്രിതമാണ് സെബാസ്റ്റ്യന്റെ കഥകള്‍ക്കുള്ള വ്യതിരിക്തത. സ്വന്തമായി ഒരു കഥാദേശംതന്നെ ഉള്ളപ്പോള്‍ കഥകള്‍ തേടി ഞാനെന്തിന് അലഞ്ഞുനടക്കണം എന്നു ചോദിക്കാന്‍തക്കവണ്ണമുള്ള സ്വയംപര്യാപ്തത -പ്രമേയസ്വീകരണത്തിന്റെ കാര്യത്തില്‍ സെബാസ്റ്റ്യന്‍ സദാ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. അന്ത്യകൂദാശയുടെ പിറ്റേന്ന്. പിണം, കാടാറുമാസം, അവളാട്ടി, നാലാമത്തെ സന്ധ്യ, ഞായര്‍ സുഭാഷിതം, ലത, രാത്രി എട്ടുമണി, നടന്‍ എന്നീ എട്ടുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അയ്മനം ജോണിന്റെ അവതാരിക. പി.ജെ.ജെ. ആന്റണിയുടെയും എന്‍. സന്തോഷ്‌കുമാറിന്റെയും പഠനങ്ങള്‍. ‘അന്ത്യകൂദാശയുടെ പിറ്റേന്ന്’. കെ എ സെബാസ്റ്റ്യന്‍. ഡിസി ബുക്‌സ്. വില 228 രൂപ.
അന്ത്യകൂദാശയുടെ പിറ്റേന്ന്
