ഓറല്‍ ബാക്ടീരിയയും ഹൃദയാഘാതത്തിന് ഒരു കാരണമായേക്കാം എന്ന് പുതിയ ഒരു പഠനം തെളിയിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിന്‍ലാന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ പഠനത്തിലാണ് വായിലെ ബാക്ടീരിയ ഹൃദയാഘാതത്തിന് ഒരു കാരണമാണെന്ന് കണ്ടെത്തിയത്. വിറിഡന്‍സ് സ്‌ട്രെപ്‌റ്റോകോക്കി എന്ന ബാക്ടീരിയയാണ് ഹൃദയാഘാതത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. എല്ലാ ദിവസവും രണ്ടു നേരം പല്ല് തേക്കണം. ഏറ്റവും ചുരുങ്ങിയത് രണ്ടു മിനിറ്റ് നേരമെങ്കിലും ഓരോ സമയവും പല്ല് ശുചിയാക്കാനായി ഉപയോഗിക്കണം. നാവ് വൃത്തിയാക്കുകയും ഫ്‌ലോസ്സ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുകയും ചെയ്യണം. കൃത്യമായതും ആരോഗ്യകരമായതുമായ ഭക്ഷണക്രമം പാലിക്കുക. മധുരമുള്ള പലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. മൂന്ന് അല്ലെങ്കില്‍ നാല് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റുക. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പരിശോധനയ്ക്കായി ദന്തഡോക്ടറെ സമീപിക്കുക. പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ വേദനയുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സരീതികള്‍ സ്വീകരിക്കുക. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പരിപൂര്‍ണമായും ഒഴിവാക്കുക. വായുടെ അകത്ത് അനാരോഗ്യകരമായ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ദന്തഡോക്ടറെ സമീപിക്കുക.
