Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്‌. പാക്കിസ്ഥാന്‍റെ അഞ്ച് എഫ് 16 ഉൾപ്പെടെയാണ് ഇന്ത്യൻ സൈന്യം തകത്തതെന്ന് വ്യോമസേന മേധാവി പറഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കുറഞ്ഞ ദിവസങ്ങൾക്കു ഉള്ളിൽ ലക്ഷ്യം കണ്ടു അവസാനിപ്പിക്കുക ആയിരുന്നു. മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടി. 1971 ശേഷം രാജ്യം നേടിയ വലിയ വിജയങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി എൻ വാസവൻ‌

ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി എൻ വാസവൻ‌. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ് ഇതിലടക്കം അന്വേഷണം നടക്കട്ടെ ആര് എന്ത് കട്ടുകൊണ്ട് പോയാലും പിടികൂടുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി .

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 3, വെള്ളിയാഴ്ച

◾https://dailynewslive.in/ ശബരിമലയില്‍ സ്വര്‍ണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയട്ടെയെന്ന് തന്ത്രി കുടുംബാംഗമായ കണ്ഠര് മോഹനര്. ദ്വാരപാലക വിഗ്രഹം ഉള്‍പ്പെടെ എല്ലാം സ്വര്‍ണം പൂശിയതായിരുന്നുവെന്നും ഒരു വര്‍ഷമെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതെന്നും 30 കിലോ സ്വര്‍ണമാണ് വിജയ്മല്യ സമര്‍പ്പിച്ചതെന്നും ദ്വാരപാലകശില്‍പം സ്വര്‍ണമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു. ◾https://dailynewslive.in/ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി എന്‍ വാസവന്‍. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. കോടതിയില്‍ വിശ്വാസം അര്‍പ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. […]

Posted inബിസിനസ്സ്

നാലു മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍

ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില അസാധാരണമായ രീതിയില്‍ താഴുന്നു. കഴിഞ്ഞയാഴ്ച്ച 70 ഡോളറിന് മുകളിലെത്തിയ വില നിലവില്‍ 60കളുടെ മധ്യത്തിലാണ്. ഡബ്ല്യുടിഐ ക്രൂഡ് 60 ഡോളറും ബ്രെന്റ് ക്രൂഡ് 64 ഡോളറിലുമാണ്. പ്രധാന രാജ്യങ്ങളുടെ വ്യവസായിക വളര്‍ച്ച കുറഞ്ഞ നിലയില്‍ തുടരുന്നതും മാര്‍ക്കറ്റിലേക്ക് അധികമായി എണ്ണ വരുന്നതുമാണ് വിലയിലും പ്രതിഫലിക്കുന്നത്. നാലു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ക്രൂഡ് ഓയില്‍ വില നിലവില്‍. ബ്രെന്റ് ക്രൂഡ് ജൂണ്‍ രണ്ടിലെ നിരക്കിനേക്കാള്‍ താഴെയാണ്. ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നത് വിപണിയുടെ […]

Posted inടെക്നോളജി

വിക്കിപീഡിയക്ക് ചെക്ക് വെക്കാനൊരുങ്ങി മസ്‌ക്

വിക്കിപീഡിയക്ക് ചെക്ക് വെക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്. കമ്പനിയുടെ ഗ്രോക്ക് എ.ഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍സൈക്ക്‌ലോപീഡിയ എക്‌സ് എ.ഐ നിര്‍മിക്കുകയാണെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഗ്രോക്കിപീഡിയ’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഞങ്ങള്‍ ഗ്രോക്കിപീഡിയ @എക്‌സ് എ.ഐ നിര്‍മ്മിക്കുകയാണ്. ആളുകള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ ഇത് വിക്കിപീഡിയയേക്കാള്‍ മുന്നിലായിരിക്കും. ലോകത്തെ മനസിലാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്’- മസ്‌ക് തന്റെ എക്‌സില്‍ കുറിച്ചു. എക്‌സ് എ.ഐയുടെ ചാറ്റ്‌ബോട്ട് ഗ്രോക്ക് ആയിരിക്കും ഗ്രോക്കിപീഡിയയക്ക് കരുത്ത് പകരുന്നത്. ഇതിനായി എ.ഐയെ എല്ലാ വെബ് സോഴ്സുകളിലും ട്രെയിന്‍ ചെയ്യിച്ചതായും […]

Posted inവിനോദം

ധനുഷിന്റെ ഹിന്ദി ചിത്രം ‘തേരെ ഇഷ്‌ക് മേം’ ടീസര്‍

ധനുഷും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം ‘തേരെ ഇഷ്‌ക് മേം’ ടീസര്‍ എത്തി. ‘അത്രന്‍ഗി രേ’ എന്ന സിനിമയ്ക്കുശേഷം ആനന്ദ് എല്‍. റായ്യും ധനുഷും വീണ്ടും ഒന്നിക്കുന്നു. എ.ആര്‍. റഹ്മാന്‍ ആണ് സംഗീതം. വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഇമോഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ലൗവ് സ്റ്റോറിയാകും ചിത്രം പറയുക. ടി സീരിസ് ആണ് നിര്‍മാണം. ചിത്രം നവംബര്‍ 28ന് റിലീസ് ചെയ്യും. ധനുഷിന്റെ കരിയറിലെ […]

Posted inവിനോദം

ആമിര്‍ പള്ളിക്കല്‍, ലിജീഷ് കുമാര്‍ ചിത്രം ‘പ്രേംപാറ്റ’

രസകരമായ ഒരു ടൈറ്റിലുമായി മലയാള സിനിമയിലേക്ക് ഒരു റൊമാന്റിക് യൂത്ത് എന്റര്‍ടെയ്‌നര്‍ സിനിമ വരുന്നു. ‘പ്രേംപാറ്റ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിര്‍ പള്ളിക്കലാണ്. കഥ- തിരക്കഥ- സംഭാഷണം ലിജീഷ് കുമാര്‍. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ ചിത്രം നിര്‍മിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്ര്‌സ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുക. ജോമോന്‍ ജ്യോതിര്‍ നായകനാകുന്ന ചിത്രത്തിലെ നായിക ബംഗാളില്‍നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി.പി, സാഫ് ബോയ്, ഹനാന്‍ ഷാ, അശ്വിന്‍ വിജയന്‍, ടിസ് തോമസ്, ഇന്നസെന്റ് […]

Posted inഓട്ടോമോട്ടീവ്

കൂടുതല്‍ അപ്ഡേറ്റുകളോടെ റൈഡര്‍ 125

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളിലൊന്നായ റൈഡര്‍ 125, കൂടുതല്‍ അപ്ഡേറ്റുകളോടെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ 125 സിസി സ്‌പോര്‍ട്ടി ബൈക്കില്‍ നിരവധി അപ്‌ഗ്രേഡുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപ്‌ഡേറ്റ് ചെയ്ത റൈഡര്‍ 125-ല്‍ പിന്‍ ഡിസ്‌ക് ബ്രേക്ക് ഉണ്ടായിരിക്കാം. ഇത് ഈ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ഈ ക്ലാസിലെ ആദ്യത്തെ മോട്ടോര്‍സൈക്കിളായി മാറും. സിംഗിള്‍-ചാനല്‍ എബിഎസ് സിസ്റ്റവും പുതിയ പെയിന്റ് സ്‌കീമും ഇതിലുണ്ടാകും. നിലവില്‍, റൈഡറിന്റെ ഏറ്റവും താങ്ങാനാവുന്ന […]

Posted inപുസ്തകങ്ങൾ

വേനല്‍

ഭൂമിയിലുള്ള സകലര്‍ക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമന്‍കുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവല്‍. സത്യത്തിന്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്ടപ്പെട്ട് ഒരാള്‍ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തന്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ് തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവല്‍ നല്‍കുന്ന വെളിപാടാണ്. മണ്ണിന്റെ മണമുള്ള കൃതി. ‘വേനല്‍’. പി. വത്സല. ഗ്രീന്‍ ബുക്‌സ്. വില 98 രൂപ.  

Posted inആരോഗ്യം

നമുക്കും പുഞ്ചിരിക്കാം, ലോക പുഞ്ചിരി ദിനത്തില്‍!

ഇന്ന് ലോക പുഞ്ചിരി ദിനം, എല്ലാ വര്‍ഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനാചരണം. ‘ഒരു ദയാപ്രവൃത്തി ചെയ്യൂ. ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കൂ’- എന്നതാണ് ഇത്തവണത്തെ പുഞ്ചിരി ദിനത്തിന്റെ പ്രമേയം. ഒരു ദിവസം 40-50 തവണ പുഞ്ചിരിക്കുന്ന സന്തുഷ്ടരായ മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ പ്രതിദിനം ശരാശരി 400 തവണ പുഞ്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളെയും മാറ്റിമറിക്കാന്‍ കഴിയും. പുഞ്ചിരി നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുകയും ചെയ്യുന്നു. പുഞ്ചിരിക്കുന്നതിലൂടെ ശരീരത്തിലെ ഡോപ്പമിന്‍, എന്‍ഡോര്‍ഫിന്‍സ്, […]