Posted inഓട്ടോമോട്ടീവ്

പുതിയ 3 ഡോര്‍ ഥാര്‍ വിപണിയിലെത്തി

പുതിയ ഥാറിനെ പുറത്തിറക്കി മഹീന്ദ്ര, വില 9.99 ലക്ഷം രൂപ മുതല്‍. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ 3 ഡോര്‍ ഥാര്‍ വിപണിയിലെത്തിയിരിക്കുന്നത്. അഞ്ച് മോഡലുകളിലായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന ഥാറിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന മോഡലിന് നിലവിലെ മോഡലിനെക്കാള്‍ ഏകദേശം 32000 രൂപ കുറവാണ് എന്നത് ശ്രദ്ധേയം. ഹാര്‍ഡ് ടോപ്പില്‍ മാത്രമായിരിക്കും പുതിയ ഥാര്‍ ലഭിക്കുക. എന്‍ജിനില്‍ മാറ്റങ്ങളൊന്നും തന്നെയില്ല. 152 ബിഎച്ച്പി […]

Posted inപുസ്തകങ്ങൾ

വാക്കുകളുടെ പത്രസ്വാതന്ത്ര്യം

മലയാളസാഹിത്യത്തെയും വിമര്‍ശനത്തെയും സംബന്ധിച്ച പഠനഗ്രന്ഥം. മൂന്നുഭാഗങ്ങളായി പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ഒന്നാംഭാഗം സാറാ ജോസഫ്, പ്രിയ എ. എസ്., എം. മുകുന്ദന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവരുടെ രചനകളെ പഠനവിധേയമാക്കുന്നു. മലയാളവിമര്‍ശനത്തെ സംബന്ധിച്ച പര്യാലോചനകളാണ് രണ്ടാംഭാഗം. സൈബര്‍ കാലത്തെ എഴുത്തും വായനയും, നിര്‍മാല്യം എന്ന സിനിമയിലെ ദമിതപാഠങ്ങളുടെ വിശകലനം എന്നിവയാണ് മുന്നാംഭാഗം. സാമൂഹ്യാര്‍ത്ഥങ്ങളിലേക്ക് ജാഗ്രതയോടെ കാതോര്‍ക്കുന്നതും കേരളീയാനുഭവങ്ങളെ പരിഗണിക്കുന്നതുമായ വിമര്‍ശനസമീപനം കൊണ്ട് ശ്രദ്ധേയമായ ഗ്രന്ഥം. ‘വാക്കുകളുടെ പത്രസ്വാതന്ത്ര്യം’. ഡോ. ജയ്‌സണ്‍ ജോസ്. പരിധി പബ്‌ളിക്കേഷന്‍സ്. വില […]

Posted inആരോഗ്യം

ചീസും തൈരും ദന്താരോഗ്യത്തിന് ഉത്തമം

പോഷകാഹാരം നിങ്ങളുടെ പല്ലുകളിലും മോണകളിലും സ്വാധീനം ചെലുത്തും അതുകൊണ്ട് നല്ല ദന്താരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണ്. ചീസ് കഴിക്കുന്നത് വായിലെ പിഎച്ച് ഉയര്‍ത്തുകയും പല്ല് കേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ചീസ് ചവയ്ക്കുമ്പോള്‍ വായിലെ ഉമിനീര്‍ വര്‍ദ്ധിപ്പിക്കും. ചീസില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പ്രോട്ടീനും പല്ലുകള്‍ക്ക് ശക്തി നല്‍കും. ചീര തുടങ്ങിയ ഇലക്കറികള്‍ വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അവയില്‍ കാല്‍സ്യം കൂടുതലാണ്, ഇത് ഇനാമലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ആപ്പിള്‍ പോലുള്ള പഴങ്ങള്‍ മധുരമുള്ളതാണെങ്കിലും അതില്‍ ധാരാളം വെള്ളവും നാരുകളും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി . ബീക്കാനെറിലെ സൈനികരെ അഭിസംബോധന ചെയ്ത ജനറൽ ദ്വിവേദി, ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാട്ടിയ സംയമനം അടുത്ത തവണ ആവർത്തിക്കണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യക്കായി. ഇന്ത്യൻ സൈനികരുടെ ധൈര്യത്തെ അഭിനന്ദിച്ച ജനറൽ, അതിർത്തി സുരക്ഷയുടെ പ്രാധാന്യവും ഓർമിപ്പിച്ചു. പാകിസ്ഥാൻ ഭീകരതയെ സഹായിക്കുന്നത് ഉടൻ […]

Posted inലേറ്റസ്റ്റ്

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ്  നിർദേശം നൽകി

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ്  നിർദേശം നൽകി. ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ. വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിലൂടെ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകും

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റിലായ  ശ്യാംകാനു മഹന്ത

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റിലായ  ശ്യാംകാനു മഹന്ത. കേസന്വേഷണം അസം പൊലീസിൽ നിന്ന് സിബിഐക്കോ എൻഐഎക്കോ വിടണമെന്ന് മഹന്ത ആവശ്യപ്പെട്ടു. കൂടാതെ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിരീക്ഷിക്കാനും മേൽനോട്ടം വഹിക്കാനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ നിയമിക്കണമെന്നും ശ്യാംകാനു ഹർജിയിൽ ആവശ്യപ്പെട്ടു. താൻ മാധ്യമ വിചാരണയ്ക്ക് ഇരയാകുന്നുവെന്നും മാധ്യമ വാർത്തകൾ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും മഹന്ത കോടതിയിൽ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഉയർത്തുന്ന ആശങ്ക പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഉയർത്തുന്ന ആശങ്ക പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി. വിഷയത്തിൽ സർക്കാരും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മിൽ ചർച്ച ആവശ്യമെങ്കിൽ കേരള കോൺഗ്രസ് അതിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയോടും ചർച്ച നടത്തി. സർക്കാർ അനുഭാവ പൂർണ്ണമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി വിവരിച്ചു. ഇത് ക്രൈസ്തവ സഭകളുടെ മാത്രം ആവശ്യമല്ല. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചുമ മരുന്നിന് നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍

രാജസ്ഥാനിലും മധ്യപ്രദേശിലും ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ചുമ മരുന്നിന് നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. കോള്‍ഡ്രിഫ് എന്ന പേരിലുള്ള മരുന്നാണ് നിരോധിച്ചതെന്ന് തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗംഅറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലേയും കുട്ടികള്‍ കോള്‍ഡ്രിഫ് കഴിച്ചിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോള്‍ഡ്രിഫ് നിരോധിക്കാന്‍ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം തീരുമാനമെടുത്തത്. ഇരുസംസ്ഥാനങ്ങളിലേയും ഡ്രഗ് അതോറിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് വൃക്ക തകരാറിലായാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു

കരൂര്‍ ദുരന്തം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ടിവികെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമര്‍ശിച്ച കോടതി കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമെന്നും നിരീക്ഷിച്ചു. കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി വിമര്‍ശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു. അതേസമയം ടിവികെ അധ്യക്ഷൻ വിജയ്ഉടൻ കരൂരിലേക്ക് പോകുമെന്ന് പാർട്ടി നേതാക്കളെ അറിയിച്ചതായി വിവരം. കരൂരിൽ മുന്നൊരുക്കങ്ങൾ നടത്താൻ നേതാക്കൾക്ക് നിർദേശം നൽകി. പാർട്ടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഛത്തീസ്​ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി

ഛത്തീസ്​ഗഡിൽ തലയ്ക്ക് സർക്കാർ വിലയിട്ട 49 പേരുൾപ്പടെ ബീജാപ്പൂരിൽ 103 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി. ഇതിൽ 23 പേർ സ്ത്രീകളാണ്. സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖല ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ ചുമതലയുള്ള നേതാക്കളും കീഴടങ്ങിയവരിൽ ഉൾപ്പെടുമെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. കീഴടങ്ങിയ എല്ലാവർക്കും സർക്കാർ പദ്ധതി പ്രകാരം അരലക്ഷം രൂപ കൈമാറിയെന്നും പൊലീസ് പറഞ്ഞു. ബീജാപ്പൂർ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ നാളെ അമിത് ഷാ സന്ദർശം നടത്തുന്നുണ്ട്.അതേസമയം കീഴടങ്ങാൻ താൽപര്യമുള്ള മാവോയിസ്റ്റുകൾക്ക് ആയുധം വെച്ച് […]