ഛത്തീസ്ഗഡിൽ തലയ്ക്ക് സർക്കാർ വിലയിട്ട 49 പേരുൾപ്പടെ ബീജാപ്പൂരിൽ 103 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി. ഇതിൽ 23 പേർ സ്ത്രീകളാണ്. സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖല ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ ചുമതലയുള്ള നേതാക്കളും കീഴടങ്ങിയവരിൽ ഉൾപ്പെടുമെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. കീഴടങ്ങിയ എല്ലാവർക്കും സർക്കാർ പദ്ധതി പ്രകാരം അരലക്ഷം രൂപ കൈമാറിയെന്നും പൊലീസ് പറഞ്ഞു. ബീജാപ്പൂർ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ നാളെ അമിത് ഷാ സന്ദർശം നടത്തുന്നുണ്ട്.അതേസമയം കീഴടങ്ങാൻ താൽപര്യമുള്ള മാവോയിസ്റ്റുകൾക്ക് ആയുധം വെച്ച് കീഴടങ്ങാമെന്നും മാവോയിസ്റ്റുകളുമായി യാതൊരു സന്ധി സംഭാഷണത്തിനും ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി
