1 5

മലയാളസാഹിത്യത്തെയും വിമര്‍ശനത്തെയും സംബന്ധിച്ച പഠനഗ്രന്ഥം. മൂന്നുഭാഗങ്ങളായി പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ഒന്നാംഭാഗം സാറാ ജോസഫ്, പ്രിയ എ. എസ്., എം. മുകുന്ദന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവരുടെ രചനകളെ പഠനവിധേയമാക്കുന്നു. മലയാളവിമര്‍ശനത്തെ സംബന്ധിച്ച പര്യാലോചനകളാണ് രണ്ടാംഭാഗം. സൈബര്‍ കാലത്തെ എഴുത്തും വായനയും, നിര്‍മാല്യം എന്ന സിനിമയിലെ ദമിതപാഠങ്ങളുടെ വിശകലനം എന്നിവയാണ് മുന്നാംഭാഗം. സാമൂഹ്യാര്‍ത്ഥങ്ങളിലേക്ക് ജാഗ്രതയോടെ കാതോര്‍ക്കുന്നതും കേരളീയാനുഭവങ്ങളെ പരിഗണിക്കുന്നതുമായ വിമര്‍ശനസമീപനം കൊണ്ട് ശ്രദ്ധേയമായ ഗ്രന്ഥം. ‘വാക്കുകളുടെ പത്രസ്വാതന്ത്ര്യം’. ഡോ. ജയ്‌സണ്‍ ജോസ്. പരിധി പബ്‌ളിക്കേഷന്‍സ്. വില 266 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *