Posted inടെക്നോളജി

ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ സ്നാപ്ചാറ്റ്

ചിത്രങ്ങളും വീഡിയോകളും ആപ്പില്‍ സൂക്ഷിക്കുന്നതിന് ഇനി മുതല്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ തുടങ്ങുമെന്ന് മെസേജിംഗ് പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ്. സ്നാപ്ചാറ്റിന്റെ ഈ തീരുമാനം ആപ്പില്‍ ഏറെ പഴയ പോസ്റ്റുകള്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. സ്നാപ്ചാറ്റ് 2016-ല്‍ അവതരിപ്പിച്ച മെമ്മറീസ് ഫീച്ചര്‍ വഴി ഉപയോക്താക്കളെ, മുന്‍പ് അയച്ച സ്നാപ്പുകളുടെ ഉള്ളടക്കം സേവ് ചെയ്യാനും ആപ്പില്‍ തന്നെ സൂക്ഷിക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, അഞ്ച് ജിഗാബൈറ്റില്‍ അധികം മെമ്മറീസ് ഉള്ളവര്‍ക്ക് ഈ സേവനം തുടര്‍ന്ന് ലഭ്യമാകണമെങ്കില്‍ ഇനി പണം […]

Posted inവിനോദം

‘തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി’ ട്രെയ്ലര്‍

അഞ്ജന ടാക്കീസിന്റെ ബാനറില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയ്ലര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. ഒക്ടോബര്‍ 7ന് ഒന്‍പതാമത് യാള്‍ട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തില്‍ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളില്‍ ഒന്നാണ്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്‌സ് ആയിരിക്കും ‘തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് […]

Posted inവിനോദം

‘ഇഡ്‌ലി കടൈ’ മൂന്ന് ദിവസം നേടിയത് 29.5 കോടി രൂപ

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായ ചിത്രമാണ് ‘ഇഡ്‌ലി കടൈ’. നിത്യ മേനന്‍ ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനന്‍ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്ത ധനുഷ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഓപ്പണിംഗില്‍ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷന്‍ നേടിയത്. രണ്ടാം […]

Posted inഓട്ടോമോട്ടീവ്

കശ്മീര്‍ താഴ്വരയിലേക്ക് വാഹനങ്ങള്‍ എത്തിച്ച് മാരുതി

കശ്മീര്‍ താഴ്വരയിലേക്ക് റെയില്‍ മാര്‍ഗം വാഹനങ്ങള്‍ എത്തിക്കുന്ന ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ബ്രെസ്സ, ഡിസയര്‍, വാഗണ്‍ആര്‍, എസ്-പ്രസ്സോ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെ 100-ല്‍ അധികം കാറുകള്‍ കശ്മീരിലെ അനന്തനാഗ് റെയില്‍വേ ടെര്‍മിനലില്‍ എത്തി. ഹരിയാനയിലെ മനേസറിലുള്ള മാരുതി സുസുക്കിയുടെ ഇന്‍-പ്ലാന്റ് റെയില്‍വേ സൈഡിങ്ങില്‍നിന്ന് 850 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് വാഹനങ്ങള്‍ അനന്തനാഗില്‍ എത്തിയത്. യാത്രയ്ക്കിടെ, ഉദംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം […]

Posted inപുസ്തകങ്ങൾ

മഹാനടനം

അരങ്ങില്‍ പലപല കഥാപാത്രങ്ങളായി പകര്‍ന്നാട്ടം നടത്തി കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പു മാഞ്ഞുപോകുന്ന ഗഗന്‍ എന്ന നാടകനടനും നാട്ടുചരിത്രത്തിന്റെ ഏകതാനത വിട്ട് പല വിതാനങ്ങളിലേക്ക് പടര്‍ന്നുകയറുന്ന എരിപുരം എന്ന നാടിന്റെ ചരിത്രവര്‍ത്തമാനവും മുഖ്യമായിവരുന്ന നോവല്‍. ഉണ്മയ്ക്കുമേല്‍ ഇരുള്‍മറയിട്ടുകൊണ്ടുള്ള ജീവിതാഭിനയങ്ങളും രാഷ്ട്രീയമേഖലയിലെ ദര്‍ശനശൂന്യതയും പൊള്ളത്തരങ്ങള്‍കൊണ്ടു കെട്ടിപ്പടുത്ത സാമൂഹികഘടനയുമെല്ലാം വിശകലനം ചെയ്യുകയും നിലപാടില്ലായ്മ എന്ന പൊതുശീലത്തില്‍നിന്നുംമാറി ധീരമായി രാഷ്ട്രീയസംവാദം നടത്തുകയും ചെയ്യുന്ന രചന. എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ നോവല്‍. ‘മഹാനടനം’. മാതൃഭൂമി. വില 195 രൂപ.  

Posted inആരോഗ്യം

വൈകി ഉറങ്ങുന്നത് തലച്ചോറിനെ വാര്‍ദ്ധക്യത്തിലാക്കും

രാത്രി വളരെ വൈകി ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിന്റെ വാര്‍ദ്ധക്യത്തെ വേഗത്തിലാക്കുന്നു എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഇത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയെ കൂട്ടുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 2025 സെപ്റ്റംബര്‍ 30-ന് ദി ലാന്‍സെറ്റ് ഡിസ്‌കവറി സയന്‍സിന്റെ ഭാഗമായ ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, തലച്ചോറിന്റെ അകാല വാര്‍ദ്ധക്യത്തിന് ഒരു കാരണം ഉറക്കക്കുറവാണെന്ന് പറയുന്നു. ആവശ്യത്തിന് ഉറങ്ങാത്തവര്‍ക്ക് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തലച്ചോറിന് അകാല വാര്‍ദ്ധക്യം സംഭവിക്കാനുള്ള സാധ്യതയുണ്ടത്രേ. 27,000-ത്തിലധികം മുതിര്‍ന്നവരിലാണ് ഗവേഷകര്‍ ഈ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്ന് വിഡി സതീശന്‍

വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത് സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ് ദേവസ്വത്തിന്‍റെ കയ്യില്‍ അതിന്‍റെ രേഖയുണ്ട് എന്നാല്‍ പുറത്തുപറയാതെ മൂടിവെക്കുകയാണ് ചെയ്തത്, മൂടിവെച്ചതിന്‍റെ അര്‍ത്ഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്, ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു.സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് സംസ്ഥാന സർക്കാർ ഒരു കർമ്മസേനക്ക് രൂപം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സമരക്കാർ മുന്നോട്ടുവച്ച് പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ച് പാകിസ്ഥാൻ സർക്കാർ

പാക് അധിനിവേശ കാശ്മീരിൽ നടന്ന അതിശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ സമരക്കാർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്ഥാൻ സർക്കാർ അംഗീകരിച്ചു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി  ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സർക്കാർ അംഗീകരിച്ചു. മുസാഫറാബാദ്, മിർപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയാണ് പ്രക്ഷോഭം നയിച്ചത്. വൈദ്യുതി, ധാന്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയ്ക്കായുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. ഈ പ്രക്ഷോഭത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൊണാൾഡ്  ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രധാന ചുവടുവെപ്പ് എന്നാണ് ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായകമായ മുന്നേറ്റം കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നുവെന്നും ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകള്‍ ഒരു സുപ്രധാന ചുവടുവെപ്പാണ്, ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു.