Untitled design 2025 10 04T115603.435

പാക് അധിനിവേശ കാശ്മീരിൽ നടന്ന അതിശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ സമരക്കാർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം പാകിസ്ഥാൻ സർക്കാർ അംഗീകരിച്ചു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി  ഉയർത്തിയ 38 ആവശ്യങ്ങളിൽ 21 എണ്ണവും ഷെഹബാസ് ഷെരീഫ് സർക്കാർ അംഗീകരിച്ചു. മുസാഫറാബാദ്, മിർപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയാണ് പ്രക്ഷോഭം നയിച്ചത്. വൈദ്യുതി, ധാന്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയ്ക്കായുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. ഈ പ്രക്ഷോഭത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *