6 6

അരങ്ങില്‍ പലപല കഥാപാത്രങ്ങളായി പകര്‍ന്നാട്ടം നടത്തി കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പു മാഞ്ഞുപോകുന്ന ഗഗന്‍ എന്ന നാടകനടനും നാട്ടുചരിത്രത്തിന്റെ ഏകതാനത വിട്ട് പല വിതാനങ്ങളിലേക്ക് പടര്‍ന്നുകയറുന്ന എരിപുരം എന്ന നാടിന്റെ ചരിത്രവര്‍ത്തമാനവും മുഖ്യമായിവരുന്ന നോവല്‍. ഉണ്മയ്ക്കുമേല്‍ ഇരുള്‍മറയിട്ടുകൊണ്ടുള്ള ജീവിതാഭിനയങ്ങളും രാഷ്ട്രീയമേഖലയിലെ ദര്‍ശനശൂന്യതയും പൊള്ളത്തരങ്ങള്‍കൊണ്ടു കെട്ടിപ്പടുത്ത സാമൂഹികഘടനയുമെല്ലാം വിശകലനം ചെയ്യുകയും നിലപാടില്ലായ്മ എന്ന പൊതുശീലത്തില്‍നിന്നുംമാറി ധീരമായി രാഷ്ട്രീയസംവാദം നടത്തുകയും ചെയ്യുന്ന രചന. എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ നോവല്‍. ‘മഹാനടനം’. മാതൃഭൂമി. വില 195 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *