അഞ്ജന ടാക്കീസിന്റെ ബാനറില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയ്ലര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. ഒക്ടോബര്‍ 7ന് ഒന്‍പതാമത് യാള്‍ട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തില്‍ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളില്‍ ഒന്നാണ്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്‌സ് ആയിരിക്കും ‘തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം. കാന്‍ ചലച്ചിത്രമേളയില്‍ വച്ച് ചിത്രത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാന്‍ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
‘തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി’ ട്രെയ്ലര്‍
