ഹമാസിന് അന്ത്യശാസനം നൽകി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.ട്രംപിൻ്റെ 20 ഇന സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഇസ്രയേലുമായുള്ള സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് ശക്തമായി മുന്നറിയിപ്പ് നൽകി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും, ഹമാസ് വേഗത്തിൽ പ്രതികരിച്ചില്ലെങ്കിൽ എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ താത്കാലികമായി ബോംബാക്രമണം നിർത്തിവെച്ചത് സമാധാന കരാറിനും ബന്ദി മോചനത്തിനും അവസരം നൽകാനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈജിപ്തിൻ്റെ മധ്യസ്ഥതയിലാണ് ഹമാസ്-ഇസ്രയേൽ സമാധാന […]
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 5, ഞായറാഴ്ച
◾https://dailynewslive.in/ കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അര്‍ഹമായ സഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അര്‍ഹമായ സഹായം നല്‍കാനും ഇനിയും വൈകരുതെന്നുംമുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ◾https://dailynewslive.in/ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം 84,203 പേര്‍ക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ ക്ഷേമനിധി ബോര്‍ഡിലൂടെ നല്‍കിയതായി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മോട്ടോര്‍ വാഹന ക്ഷേമ നിധി ബോര്‍ഡിന്റെ […]
രാത്രി വാർത്തകൾ
ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം […]
സ്വര്‍ണ്ണ വായ്പാ വിപണിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ച
രാജ്യത്തെ സ്വര്‍ണ്ണ വായ്പാ വിപണി അഭൂതപൂര്‍വമായ വളര്‍ച്ച രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുന്നു. സ്വര്‍ണ്ണവില റെക്കോഡ് വര്‍ധന രേഖപ്പെടുത്തുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം. റിസര്‍വ് ബാങ്ക് കണക്കനുസരിച്ച്, 2025 ജൂലൈ 25 വരെ സ്വര്‍ണ്ണാഭരണ വായ്പ 2.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. അതായത്, ഒരു വര്‍ഷത്തിനിടെ 122 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വര്‍ദ്ധന. വ്യക്തിഗത വായ്പാ വിഭാഗത്തില്‍ ഏറ്റവും വേഗമേറിയ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ സ്വര്‍ണ്ണവില വര്‍ദ്ധന […]
‘ആശാന്‍’ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സൂപ്പര്‍സ്റ്റാര്‍ കരണ്‍ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ ബിബിന്‍ പെരുമ്പിള്ളിയുടെ പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘ലോക’യില്‍ ശ്രദ്ധേയമായ വേഷത്തില്‍ ബിബിന്‍ […]
ബിഎംഡബ്ല്യു സ്വന്തമാക്കി ഗായകന്‍ വിധു പ്രതാപ്
ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാന്‍ 5 സീരിസ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ഗായകന്‍ വിധു പ്രതാപ്. എക്‌സ്‌ഷോറൂം വില 72.35 ലക്ഷം രൂപ വരുന്ന 530 എല്‍ഐ എം സ്‌പോര്‍ട് ആണ് മലയാളത്തിന്റെ പ്രിയ ഗായകന്‍ സ്വന്തമാക്കിയത്. വിധുവും ഭാര്യ ദീപ്തിയും ചേര്‍ന്ന് പുതിയ വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 5 സീരിസ്. 530 എല്‍ഐ എം സ്‌പോര്‍ട് എന്ന മോഡലില്‍ മാത്രമാണ് വാഹനം ലഭിക്കുന്നത്. രണ്ടു ലീറ്റര്‍ നാലു […]
‘മിറൈ’ ഒക്ടോബര്‍ 10ന് ജിയോഹോട്സ്റ്റാറിലൂടെ
തേജ സജ്ജ നായകനായി വന്ന ചിത്രമാണ് ‘മിറൈ’. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തില്‍ വിതരണത്തിന് എത്തിച്ച ചിത്രം ആഗോളതലത്തില്‍ 142 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത് എന്നും സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ ജിയോഹോട്സ്റ്റാറിലൂടെ മിറൈ ഒടിടിയില്‍ ഒക്ടോബര്‍ 10ന് സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. റിതിക നായക് ആണ് ചിത്രത്തിലെ […]
ഋതുഭേദങ്ങളിലെ മൃദുമര്‍മ്മരങ്ങള്‍
മനുഷ്യരാശിയുടെ എല്ലാ കോണുകളിലൂടെയും യാത്രചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ചരിത്രം, സാഹിത്യം, യാത്രാനുഭവം, തത്ത്വചിന്ത, വിദ്യാഭ്യാസം തുടങ്ങി ചിന്തകളെ തൊട്ടുണര്‍ത്തുന്ന അനുഭവങ്ങളില്‍നിന്ന് ഉടലെടുത്ത അറിവുകളുടെ ശേഖരം. ചില നിമിഷങ്ങളില്‍ ഈ അനുഭവങ്ങള്‍ നമ്മുടേതുംകൂടിയല്ലേ എന്ന് തോന്നാം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നു ലഭിച്ച അനുഭവങ്ങളുടെ ഒത്തുചേരല്‍. ‘ഋതുഭേദങ്ങളിലെ മൃദുമര്‍മ്മരങ്ങള്‍’. അമര്‍നാഥ് എളയാവൂര്. മാതൃഭൂമി. വില 382 രൂപ.
ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന നാരങ്ങ
ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒരു പഴമുണ്ടോ എന്ന ചോദിച്ചാല്‍, ഉണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. യുഎസിലെ വില്യം പാറ്റേഴ്സണ്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ അങ്ങനെയൊരു പഴത്തെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ലോകത്തിലെ വ്യത്യസ്ത തരം പഴങ്ങളെ താരതമ്യം ചെയ്തു കൊണ്ട് നടത്തിയ പഠനത്തില്‍ വിശകലനത്തില്‍ വിറ്റാമിനുകള്‍, നാരുകള്‍, ഫ്‌ലേവനോയ്ഡുകള്‍ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ സാന്ദ്രതയില്‍ നാരങ്ങ വേറിട്ടു നില്‍ക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് ഏത് പഴത്തെക്കാളും ആരോഗ്യത്തിന് ഗുണകരമായ സംയുക്തങ്ങള്‍ ലഭ്യമാക്കാന്‍ സിട്രിക് പഴമായ നാരങ്ങയ്ക്ക് […]
തനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്കുള്ളതാണെന്ന് മോഹൻലാൽ
മലയാളം വാനോളം, ലാൽസലാം പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടം ലഭിച്ച മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരമായിരുന്നു ഈ പരിപാടി. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്നും, മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും, ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്കുള്ളതാണെന്നും മറുപടി പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു.
