ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സൂപ്പര്‍സ്റ്റാര്‍ കരണ്‍ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ ബിബിന്‍ പെരുമ്പിള്ളിയുടെ പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘ലോക’യില്‍ ശ്രദ്ധേയമായ വേഷത്തില്‍ ബിബിന്‍ പെരുമ്പിള്ളി എത്തിയിരുന്നു. ‘ലോക’യില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിന്‍ മികച്ച പ്രകടനം നല്‍കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ‘ആശാന്‍’ എന്ന ചിത്രത്തില്‍ 100 ല്‍ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നടന്‍ ഷോബി തിലകനും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.
‘ആശാന്‍’ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
