ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാന്‍ 5 സീരിസ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ഗായകന്‍ വിധു പ്രതാപ്. എക്‌സ്‌ഷോറൂം വില 72.35 ലക്ഷം രൂപ വരുന്ന 530 എല്‍ഐ എം സ്‌പോര്‍ട് ആണ് മലയാളത്തിന്റെ പ്രിയ ഗായകന്‍ സ്വന്തമാക്കിയത്. വിധുവും ഭാര്യ ദീപ്തിയും ചേര്‍ന്ന് പുതിയ വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 5 സീരിസ്. 530 എല്‍ഐ എം സ്‌പോര്‍ട് എന്ന മോഡലില്‍ മാത്രമാണ് വാഹനം ലഭിക്കുന്നത്. രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. എന്‍ജിനൊപ്പം 48 വോട്ട് ഹൈബ്രിഡ് സംവിധാനവും ചേര്‍ത്തിരിക്കുന്നു. 258 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 6.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും ഈ ആഡംബര സെഡാന്‍.
