ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി എൻ വാസവൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ് ഇതിലടക്കം അന്വേഷണം നടക്കട്ടെ ആര് എന്ത് കട്ടുകൊണ്ട് പോയാലും പിടികൂടുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി .
ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി എൻ വാസവൻ
