Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെ വീണ്ടും മഴ ഭീഷണി ശക്തമാകുന്നു. ഇന്ന് രാത്രിയോടെ അതിതീവ്ര ന്യൂനമർദ്ദം ഒഡിഷ – ആന്ധ്രാ തീരത്ത് ഗോപാൽപൂരിനും പരദ്വീപിനും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴക്കാണ് സാധ്യത. കേരളത്തിൽ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്.   കൂത്തുപറമ്പില്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതികരിച്ച് കെപി മോഹനന്‍ എംഎല്‍എ. നാട്ടുകാർ പ്രതിഷേധിച്ച രീതി ശരിയായില്ലെന്ന് എംഎൽഎ […]

Posted inബിസിനസ്സ്

പിങ്ക്വില്ല ഇന്ത്യയിലെ ഓഹരികള്‍ സ്വന്തമാക്കി ഫ്‌ലിപ്കാര്‍ട്ട്

ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് പ്ലാറ്റ്ഫോമായ പിങ്ക്വില്ല ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ട്. ജെന്‍ സി ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും നിലവിലുള്ള ഉപഭോതക്കളെ കൂടുതല്‍ സംതൃപ്തരാക്കാനും വേണ്ടിയുള്ളതാണ് ഈ നീക്കമെന്നാണ് സൂചന. എത്ര തുകയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇതുവരെ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഫ്‌ലിപ്കാര്‍ട്ടിന്റെ സേവനങ്ങള്‍ വിപുലീകരിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ഏറ്റെടുക്കലിന് പിന്നിലുണ്ട് എന്നാണ് സൂചന. പിങ്ക്വില്ലയുടെ വിശ്വസ്തരായ പ്രേക്ഷക അടിത്തറ പ്രയോജനപ്പെടുത്താനും ഇതിലൂടെ ഫ്‌ലിപ്കാര്‍ട്ടിന് സാധിക്കും. ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രധാന എതിരാളിയായ ആമസോണിന് […]

Posted inവിനോദം

‘തമ’യിലെ രശ്മികയുടെ ഗ്ലാമറസ് ഡാന്‍സ് ഗാനം

രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയും മുഖ്യ വേഷങ്ങളിലെത്തുന്ന ‘തമ’ സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു. രശ്മികയുടെ ഗ്ലാമറസ് ഡാന്‍സ് ഉള്‍പ്പെടുന്ന ഗാനമാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സച്ചിന്‍ ജിഗര്‍ ആണ്. മധുബന്തി ബാഗ്ച്ചിയും സച്ചിന്‍ ജിഗറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. അതീവ ഗ്ലാമറസ് ലുക്കിലാണ് രശ്മിക വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. രശ്മികയുടെ നൃത്തത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. രശ്മികയുടെ ഹൂക് […]

Posted inവിനോദം

‘ടിക്കി ടാക്ക’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വമ്പന്‍ പടം ‘ടിക്കി ടാക്ക’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ആസിഫ് അലിക്കൊപ്പം നസ്ലിന്‍, ലുക്മാന്‍ അവറാന്‍, വാമിഖ ഗബ്രി, സഞ്ജന നടരാജ് ഒന്നിക്കുന്ന ചിത്രം ഹൈ ഒക്ടേവ് ആക്ഷന്‍ ത്രില്ലറാകും എന്ന സൂചനയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്. ബോളിവുഡിലെ വമ്പന്‍ നിര്‍മാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നില്‍മിക്കുന്നത്. വെല്‍മെയ്ഡ് പ്രൊഡക്ഷന്‍സും അഡ്വഞ്ചര്‍ കമ്പനിയുമാണ് സഹനിര്‍മാതാക്കള്‍. രോഹിത് വി.എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് കെ.ജി.എഫ് […]

Posted inലേറ്റസ്റ്റ്

ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്

ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. പാകിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ, അത് ‘ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന’ ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്ക് മേഖലയിലൂടെയാണ്’ എന്ന് പാകിസ്ഥാൻ ഓർക്കണമെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. റാൻ ഓഫ് കച്ചിലെ […]

Posted inഓട്ടോമോട്ടീവ്

ഹീറോ ഡെസ്റ്റിനി 110 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ പുതിയ ഹീറോ ഡെസ്റ്റിനി 110 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. പുതിയ ഹീറോ ഡെസ്റ്റിനി 110ല്‍ പ്രീമിയം ക്രോം ടച്ചുകള്‍, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, എച്ച് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പിന്നിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കുള്ള ഫ്ലോട്ടിംഗ് ഇഫക്റ്റാണ് മറ്റൊരു പ്രത്യേകത. സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഡെസ്റ്റിനി 110ന് കരുത്ത് പകരുന്നത്. ഹീറോയുടെ ഐ3എസ്, വണ്‍-വേ ക്ലച്ച് എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌കൂട്ടര്‍ 56.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് […]

Posted inപുസ്തകങ്ങൾ

പ്രണയഗീതവും മറ്റു കഥകളും

ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീല്‍ ജിബ്രാന്‍. പ്രണയം, നഷ്ടം, ആത്മീയത, ജീവിതം തുടങ്ങിയ അവസ്ഥകളുടെ ഭാവം ആവാഹിച്ച് മനുഷ്യകുലത്തെ കീഴടക്കിയ ഖലീല്‍ ജിബ്രാന്റെ എക്കാലത്തെയും മികച്ച കഥകളുടെ സമാഹാരം. ‘പ്രണയഗീതവും മറ്റു കഥകളും’. ഖലീല്‍ ജിബ്രാന്‍. വിവര്‍ത്തനം : ഡോ. സരസ്വതി ബാലകൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 98 രൂപ.

Posted inആരോഗ്യം

ശരീരഭാരം കുറയ്ക്കാന്‍ ചിയ വിത്തും ജീരക വെള്ളവും

ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടത് പ്രധാനമാണ്. വേയ്റ്റ് ലോസ് ഡയറ്റ് ഏതാണെങ്കിലും പൊതുവായി കാണപ്പെടുന്ന രണ്ട് പ്രധാന കാര്യങ്ങളാണ് ചിയ സീഡ് വാട്ടറും ജീരക വെള്ളവും. ഇവ രണ്ടും ദഹനത്തിനും മെറ്റബോളിസം വര്‍ധിപ്പിക്കാനും മികച്ചതാണെന്നതാണ് കാര്യം. ജീരകവെള്ളം പണ്ടു മുതല്‍ നമ്മുടെ ദിനചര്യയുടെ ഭാഗമായിരുന്നെങ്കിലും ചിയ വിത്തുകള്‍ അടുത്തകാലത്ത് നമ്മുടെ ഡയറ്റില്‍ കയറിക്കൂടിയതാണ്. ഒന്ന് മറ്റൊന്നിന് പകരമാകില്ല, എന്നാല്‍ പിന്നെ ഇവ രണ്ടില്‍ ഏതാണ് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ ഫലപ്രദമെന്ന് ചോദിച്ചാല്‍ നിങ്ങളുടെ മുന്‍ഗണനകളെ […]

Posted inലേറ്റസ്റ്റ്

സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു

സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു. ദ്വാരപാലകശില്പം പൊതിയാൻ സ്വർണ്ണം കൊടുത്തു എന്നും സ്വർണ്ണം പൂശിയത് താനും ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേർന്നാണെന്നും രമേഷ് റാവു പറഞ്ഞു. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്വർണ്ണം സ്പോൺസർ ചെയ്തതെന്നും അനന്തസുബ്രഹ്മണ്യവും ഉണ്ണികൃഷ്ണൻ പോറ്റിയും ഇതിനോട് സഹകരിച്ചു, ചെന്നൈയിലേക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേര്‍ന്നാണ്. താൻ രേഖകളിൽ ഒപ്പിട്ട് നൽകുക മാത്രമേ ചെയ്തുള്ളു. വഴിപാട് ചെയ്യാനുള്ള അവസരം ഭാഗ്യമായാണ് കരുതിയത് എന്നും രമേശ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ വേണ്ടി രക്തം തേടി അലയുന്നവർക്ക് സഹായവുമായി പൊലീസ് സേന

ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ വേണ്ടി രക്തം തേടി അലയുന്നവർക്ക് സഹായവുമായി പൊലീസ് സേന. പൊലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം, പോൽ ബ്ലഡ് സുസജ്ജമാണ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോൽ ബ്ലഡിന്റെ പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം.