കൂത്തുപറമ്പില്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതികരിച്ച് കെപി മോഹനന്‍ എംഎല്‍എ. നാട്ടുകാർ പ്രതിഷേധിച്ച രീതി ശരിയായില്ലെന്ന് എംഎൽഎ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് മാലിന്യ പ്രശ്നം തന്നെ അറിയിച്ചതെന്നും പ്രതിഷേധിച്ചവർക്കെതിരെ പരാതിയില്ല, ജനപ്രതിനിധിയെ തടഞ്ഞുവച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ കയ്യേറ്റം ചെയ്ത സംഭവത്തിൽ 20 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊക്ലി പൊലീസാണ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് തടഞ്ഞുവെച്ചു എന്ന കുറ്റമാണ് ചുമത്തിയത്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 2, വ്യാഴാഴ്ച
◾https://dailynewslive.in/ ഗാന്ധിജി അനീതിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിച്ചുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സ്വാതന്ത്ര്യ സമര സേനാനികളില്‍ പ്രമുഖന്‍ മാത്രമല്ല, ഭാരതത്തിന്റെ ‘സ്വത്വ’ത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം വിഭാവനം ചെയ്തവരില്‍ പ്രത്യേക സ്ഥാനമുള്ള വ്യക്തി കൂടിയാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി റാലിയിലാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍. ◾https://dailynewslive.in/ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങള്‍ക്കും ഗാന്ധിജി […]
മദ്ധ്യാഹ്‌ന വാർത്തകൾ
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വേണ്ടിവന്നാൽ സമരത്തിന്‍റെ പാതയിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. സമഗ്രമായ അന്വേഷണം നടത്തണം. ഒരു വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറല്ല. കപട ഭക്തന്മാരുടെ കയ്യിൽ ദേവസ്വം ബോർഡ് ഉള്ളതിന്‍റെ ദുരന്തമാണ് അയ്യപ്പൻ അനുഭവിക്കുന്നതെന്നും കെ മുരളീധരൻ ആരോപിച്ചു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധി ജയന്തി ദിനത്തിൽ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പിലാണ് […]
ഇന്ത്യയിലെ ധനികരില്‍ മൂന്നാമത് റോഷ്നി നാടാര്‍
ഇന്ത്യയിലെ സമ്പന്ന സ്ത്രീകളില്‍ ഒന്നാം സ്ഥാനം നേടി റോഷ്നി നാടാര്‍. ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എം3എം ഇന്ത്യ പുറത്തിറക്കിയ 2025 ലെ എം3എം ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് ഏറ്റവും വലിയ ധനികയായി റോഷ്നി നാടാര്‍ മാറിയത്. ഇന്ത്യയിലെ ഏറ്റവും ധനികരായ മൂന്ന് പേരുടെ പട്ടികയില്‍ ഒരു സ്ത്രീ ഇടം നേടുന്നത് ഇതാദ്യമായാണ്. വെറും 44 വയസ്സുള്ള റോഷ്നി നാടാര്‍ മല്‍ഹോത്ര, മികച്ച 10 ശതകോടീശ്വരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. മുകേഷ് അംബാനിക്കും ഗൗതം […]
ഇ-സിം സേവനവുമായി ബിഎസ്എന്‍എല്‍
രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും. പരമ്പരാഗതമായ രീതിയില്‍ സിം ഇട്ട് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന രീതിക്ക് പകരം ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ കണക്ഷന്‍ ആക്ടീവ് ആക്കുന്ന രീതിക്ക് തുടക്കമിടാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. ഡ്യുവല്‍ സിം ഫോണ്‍ ഉള്ളവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും പ്രാദേശിക […]
‘മൂക്കുത്തി അമ്മന്‍ 2’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. നയന്‍താരയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. സുന്ദര്‍ സി ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘മൂക്കുത്തി അമ്മന്‍ 2’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. മൂക്കുത്തി അമ്മനായി ക്ഷേത്രനടയില്‍ ഇരിക്കുന്ന നയന്‍താരയെ ആണ് പോസ്റ്ററില്‍ കാണാനാവുക. ‘ദേവി എന്താണ് ദുഃഖിച്ചിരിക്കുന്നത്’- എന്നാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍. […]
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രം ‘പാട്രിയറ്റ്’ ടീസര്‍
സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി, മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ‘പാട്രിയറ്റ്’. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു.. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മമ്മൂട്ടി പാട്രിയറ്റിന്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടി, മോഹന്‍ലാല്‍, […]
ക്രാഷ് ടെസ്റ്റില്‍ തിളങ്ങി സിട്രോണ്‍ എയര്‍ക്രോസ്
ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണിന്റെ എയര്‍ക്രോസിന് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച്-സ്റ്റാര്‍ട്ട് സുരക്ഷാ റേറ്റിംഗ് നേടി. പരീക്ഷിച്ച മോഡല്‍ 5-സീറ്റര്‍ 1.2ലി പെട്രോള്‍-ഓട്ടോമാറ്റിക് വേരിയന്റായിരുന്നു. ഇത് മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 27.05 പോയിന്റുകളും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 40 പോയിന്റുകളും നേടി. ഫ്രണ്ടല്‍ ഓഫ്സെറ്റ്, സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റുകളില്‍, എയര്‍ക്രോസ് യഥാക്രമം 16 ല്‍ 11.05 പോയിന്റുകളും 16 ല്‍ 16 പോയിന്റുകളും നേടി. ഡ്രൈവറുടെയും മുന്‍ യാത്രക്കാരന്റെയും ക്രോച്ച്, […]
ഓം നമഃ ശിവായ
പ്രവാസിയായ ഡോ. ജീവാ മേനോന്‍ വര്‍ഷങ്ങള്‍ക്കുശേഷം ആഫ്രിക്കയില്‍നിന്നും നാട്ടിലെത്തി, ഓര്‍മ്മയുടെ വേരുകള്‍ തേടി നടത്തുന്ന യാത്രയിലൂടെ ഉരുത്തിരിയുന്ന കഥയിലെ ഉദ്വേഗജനകമായ സംഭവപരമ്പരകള്‍ വായനക്കാരനെ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചന. ആരോടും വെളിപ്പെടുത്താനാകാതെ വര്‍ഷങ്ങളോളം മനസ്സില്‍ സൂക്ഷിച്ചുവെച്ച ഒരു കഠിനവ്യഥയുടെ വേവില്‍പെട്ടുഴറുന്ന ജീവയ്ക്ക്, സഹായമായെത്തുന്ന നന്ദിനിയെന്ന കഥാപാത്രം നല്‍കുന്ന അഭയകേന്ദ്രം ആത്മീയതയുടേതാണ്. സ്ത്രീമനസ്സുകളുടെ ഗതിപരിണതികള്‍ അവരെക്കൊണ്ടെത്തിക്കുന്ന മാനസികവും ഭൗതികവുമായ തലങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന നോവല്‍. ‘ഓം നമഃ ശിവായ’. എം. ദേവദാസ്. ഗ്രീന്‍ ബുക്‌സ്. വില 383 രൂപ. […]
കുടലിന്റെ ആരോഗ്യത്തിന് വേണം സിങ്ക് അടങ്ങിയ ഭക്ഷണം
കുടലിന്റെ ആരോഗ്യത്തിന് സുപ്രധാനമായ പോഷകമാണ് സിങ്ക്. ശരീരത്തില്‍ സിങ്കിന്റെ അളവു കൂടിയാലും കുറഞ്ഞാലും അത് കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് വയറിളക്കത്തിനും വയറുവീക്കത്തിനും കാരണമാകാം. കുടലിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട സെന്‍സര്‍ പ്രോട്ടീനും സിങ്കുമായി ബന്ധമുണ്ടെന്ന് നെച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കുടലിന്റെ ആരോഗ്യത്തില്‍ സിങ്കിന്റെയും ഏരിയല്‍ ഹൈഡ്രോകാര്‍ ബണ്‍ റിസപ്റ്റര്‍ എന്ന സെന്‍സറിന്റെയും പങ്കിനെ കേന്ദ്രീകരിച്ചു നടന്ന പഠനത്തില്‍ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് പോലുള്ള കുടലിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതായി […]
