ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണിന്റെ എയര്‍ക്രോസിന് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച്-സ്റ്റാര്‍ട്ട് സുരക്ഷാ റേറ്റിംഗ് നേടി. പരീക്ഷിച്ച മോഡല്‍ 5-സീറ്റര്‍ 1.2ലി പെട്രോള്‍-ഓട്ടോമാറ്റിക് വേരിയന്റായിരുന്നു. ഇത് മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 27.05 പോയിന്റുകളും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 40 പോയിന്റുകളും നേടി. ഫ്രണ്ടല്‍ ഓഫ്സെറ്റ്, സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റുകളില്‍, എയര്‍ക്രോസ് യഥാക്രമം 16 ല്‍ 11.05 പോയിന്റുകളും 16 ല്‍ 16 പോയിന്റുകളും നേടി. ഡ്രൈവറുടെയും മുന്‍ യാത്രക്കാരന്റെയും ക്രോച്ച്, കാലുകള്‍, നെഞ്ച് എന്നിവയ്ക്ക് ഇത് ‘മാര്‍ജിനല്‍’ മുതല്‍ ‘നല്ല’ സംരക്ഷണം നല്‍കി. ഡൈനാമിക് (24/24), സിആര്‍എസ് (ചൈല്‍ഡ് റെസ്‌ട്രെയിന്റ്റ് സിസ്റ്റം) ഇന്‍സ്റ്റലേഷന്‍ ടെസ്റ്റുകളില്‍ (12/12) എയര്‍ക്രോസ് പൂര്‍ണ്ണ സ്‌കോറുകള്‍ നേടി. എങ്കിലും, വാഹന വിലയിരുത്തലില്‍ 13 ല്‍ 4 പോയിന്റുകള്‍ മാത്രം നേടി, അത് മോശം പ്രകടനം കാഴ്ചവച്ചു. എയര്‍ക്രോസിന്റെ എല്ലാ വകഭേദങ്ങളിലും ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തലുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കുന്നു.
