പ്രവാസിയായ ഡോ. ജീവാ മേനോന്‍ വര്‍ഷങ്ങള്‍ക്കുശേഷം ആഫ്രിക്കയില്‍നിന്നും നാട്ടിലെത്തി, ഓര്‍മ്മയുടെ വേരുകള്‍ തേടി നടത്തുന്ന യാത്രയിലൂടെ ഉരുത്തിരിയുന്ന കഥയിലെ ഉദ്വേഗജനകമായ സംഭവപരമ്പരകള്‍ വായനക്കാരനെ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചന. ആരോടും വെളിപ്പെടുത്താനാകാതെ വര്‍ഷങ്ങളോളം മനസ്സില്‍ സൂക്ഷിച്ചുവെച്ച ഒരു കഠിനവ്യഥയുടെ വേവില്‍പെട്ടുഴറുന്ന ജീവയ്ക്ക്, സഹായമായെത്തുന്ന നന്ദിനിയെന്ന കഥാപാത്രം നല്‍കുന്ന അഭയകേന്ദ്രം ആത്മീയതയുടേതാണ്. സ്ത്രീമനസ്സുകളുടെ ഗതിപരിണതികള്‍ അവരെക്കൊണ്ടെത്തിക്കുന്ന മാനസികവും ഭൗതികവുമായ തലങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന നോവല്‍. ‘ഓം നമഃ ശിവായ’. എം. ദേവദാസ്. ഗ്രീന്‍ ബുക്‌സ്. വില 383 രൂപ.
