3 2

ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. നയന്‍താരയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. സുന്ദര്‍ സി ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘മൂക്കുത്തി അമ്മന്‍ 2’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. മൂക്കുത്തി അമ്മനായി ക്ഷേത്രനടയില്‍ ഇരിക്കുന്ന നയന്‍താരയെ ആണ് പോസ്റ്ററില്‍ കാണാനാവുക. ‘ദേവി എന്താണ് ദുഃഖിച്ചിരിക്കുന്നത്’- എന്നാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍. ദുനിയ വിജയ്, റെജീന കസാന്ദ്ര, സുനീല്‍, യോഗി ബാബു, അഭിനയ, ഇനിയ, ഗരുഡ റാം, സിംഗംപുലി, വിച്ചു വിശ്വനാഥ്, അജയ് ഘോഷ്, മൈന നന്ദിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹിപ് ഹോപ്പ് തമിഴ ആദിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മദഗജരാജ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സുന്ദര്‍ സിക്കൊപ്പം പ്രവരര്‍ത്തിച്ചിട്ടുള്ള വെങ്കട്ട് രാഘവന്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *