Posted inവിനോദം

‘മാസ്‌ക്’ സിനിമയുടെ ട്രെയിലര്‍

കവിന്‍ നായകനായെത്തുന്ന ‘മാസ്‌ക്’ സിനിമയുടെ ട്രെയിലര്‍ എത്തി. ചിത്രത്തില്‍ കവിനോടൊപ്പം ആന്‍ഡ്രിയയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ വെട്രിമാരന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം അശോകന്‍ ആണ്. റുഹാനി ശര്‍മ്മ, ബാല ശരവണന്‍, ചാര്‍ളി, വിജെ അര്‍ച്ചന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ അല്പം ഡാര്‍ക്ക് കോമഡിയുമായിട്ടാണ് ‘മാസ്‌ക്’ ഒരുങ്ങുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് ചിത്രത്തിനായി സംഗീതം നല്‍കുന്നത്. നവംബര്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.  

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ റെക്കോര്‍ഡിട്ട് ഫോക്സ്വാഗണ്‍

  രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് എസ് യു വികളാണെങ്കിലും സെഡാനുകളോട് പ്രിയമുള്ളവര്‍ കുറവല്ല. രാജ്യത്ത് ഈ സെഗ്മെന്റിലെ വില്‍പന കണക്കുകളില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍. 2453 യൂണിറ്റ് വെര്‍ടുസാണ് കഴിഞ്ഞ മാസത്തില്‍ മാത്രം കമ്പനി രാജ്യത്തെ നിരത്തിലെത്തിച്ചിരിക്കുന്നത്. വിപണിയിലെത്തിയിട്ടു മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട വെര്‍ടുസ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്റെ പട്ടികയില്‍ ഏറെക്കാലമായി പ്രഥമ സ്ഥാനത്ത് തന്നെയാണ്. അതില്‍ ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വില്‍പന നടന്നിരിക്കുന്നതും കഴിഞ്ഞ മാസം തന്നെയാണ്. […]

Posted inപുസ്തകങ്ങൾ

കണോതികഥകള്‍

കണോതി, അറിയപ്പെടാത്ത മനുഷ്യജീവികളുടെ പ്രതിനിധിയാണ്. അയാള്‍ സരസമായി ജീവിതത്തെ കണ്ടു. ചുറ്റിലേക്കും പ്രസന്നതയും, ചിരിയും പ്രസരിപ്പിച്ചു. അതിനിടയില്‍ ഒരു മൃഗത്തെ പോലെ ജീവിതത്തിലൂടെ മേഞ്ഞ് നടക്കുകയും ചെയ്തു. സ്വയം നിയന്ത്രണമില്ലാത്ത രതിക്ക് പിറകെ അയാള്‍, പരുന്തിന്‍ കാലിലെന്ന പോലെ പറന്ന് നടന്നു. അയാള്‍ക്ക് അതും ഒരു തരത്തില്‍ സേവനമാര്‍ഗമായിരുന്നു. ഒടുവില്‍ അയാള്‍ക്കതിന് മുന്നില്‍ തന്നെ അടിയറവ് പറയേണ്ടി വരികയും ചെയ്തു. അതൊരു പക്ഷേ ജീവിതത്തിന്റെ അനിവാര്യതയായിരിക്കാം. ശരീരത്തിന് അപ്പുറത്തുള്ള, രതിക്കും, ഇന്ദ്രിയാനന്ദങ്ങള്‍ക്കും അപ്പുറത്തുള്ള, നമുക്ക് പൂര്‍ണ്ണമായി അറിയപ്പെടാത്തൊരു […]

Posted inആരോഗ്യം

ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കാന്‍ ചില ടിപ്‌സ്

ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ പ്രമേഹ സാധ്യത വരെ വര്‍ധിപ്പിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദീര്‍ഘ നേരമുള്ള ഇരിപ്പ് കൊണ്ടുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളറിയാം. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴുള്ള സമ്മര്‍ദം കുറയ്ക്കാന്‍ 20-20-20 ഹാക്ക് സഹായിക്കും. അതായത്, 20 മിനിറ്റ് ഇടവേളയില്‍ 20 അടി അകലെയുള്ള ഏതെങ്കിലും വസ്തു 20 സെക്കന്റ് നോക്കുക. ഇത് തലവേദന, കണ്ണുകടച്ചില്‍, കണ്ണിലെ വരള്‍ച്ച എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ജോലി ചെയ്യുന്നതിനിടെ അര മണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോള്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. സ്ഫോടനം ചാവേർ ആക്രമണമെന്നും ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി […]

Posted inGeneral

കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയെ കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇടതു സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണൻ

കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയെ കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ജഗതി വാർഡിലെ ഇടതു സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണൻ. തന്നെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും നടനായ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെന്നുമാണ് കൂടിക്കാഴ്ചയോട് എകെ ആന്‍റണി പ്രതികരിച്ചത്. എന്നാൽ പൂജപ്പുര രാധാകൃഷ്ണനെ ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നും എകെ ആന്‍റണി പറഞ്ഞു. കോൺഗ്രസുകാരനായതുകൊണ്ടാണ് എകെ ആന്‍റണി അനുഗ്രഹിക്കാത്തതെന്നാണ് പൂജപ്പുര രാധാകൃഷ്ണന്‍റെ മറുപടി. എങ്കിലും ഇതെല്ലാം ഇഷ്ടമാണെന്നും ജനാധിപത്യമല്ലേയെന്നും പറഞ്ഞ പൂജപ്പുര രാധാകൃഷ്ണൻ തനിക്ക് രാഷ്ട്രീയ ശത്രുക്കളില്ലെന്നും എതിരാളികൾ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

ദില്ലിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിലും വയനാട് കളക്ടറേറ്റിലും പോലീസ് പരിശോധന നടത്തി വരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു. ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെ

ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെ. ഇവർക്ക് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. മൂന്ന് തോക്കുകളും ജൈവായുധമായ റിസിൻ നിർമ്മിക്കാനുള്ള സാമ​ഗ്രികളുമായി ​ഗുജറാത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 350 കിലോ അമോണിയം നൈട്രേറ്റ്, രണ്ട് അസോൾട്ട് റൈഫിളുകൾ എന്നിവയുൾപ്പെടെ 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരിൽ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയിൽ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ചതിന് ജമ്മു കശ്മീരിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ദില്ലി ചെങ്കോട്ടയിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നിലേക്ക് ഓടിയെത്തിയ കാറിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു

ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്‍റെ മുൻ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കാറിലുണ്ടായിരുന്നത് മൂന്നുപേരാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ചെങ്കോട്ടയിലെ പാര്‍ക്കിങിൽ പുറത്തേക്ക് വരുന്ന കാറിൽ […]