ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ പ്രമേഹ സാധ്യത വരെ വര്‍ധിപ്പിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദീര്‍ഘ നേരമുള്ള ഇരിപ്പ് കൊണ്ടുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളറിയാം. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴുള്ള സമ്മര്‍ദം കുറയ്ക്കാന്‍ 20-20-20 ഹാക്ക് സഹായിക്കും. അതായത്, 20 മിനിറ്റ് ഇടവേളയില്‍ 20 അടി അകലെയുള്ള ഏതെങ്കിലും വസ്തു 20 സെക്കന്റ് നോക്കുക. ഇത് തലവേദന, കണ്ണുകടച്ചില്‍, കണ്ണിലെ വരള്‍ച്ച എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ജോലി ചെയ്യുന്നതിനിടെ അര മണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോള്‍ ചെറിയൊരു ബ്രേക്ക് എടുക്കാം. എഴുന്നേറ്റ് നിന്ന് ശരീരം ഒന്ന് സ്‌ട്രേച്ച് ചെയ്യാം. രണ്ട് മൂന്ന് മിനിറ്റത്തേക്ക് നടക്കുക. ഇരിക്കുമ്പോള്‍ നട്ടെല്ല് വളച്ച് കൂനിക്കൂടി ഇരിക്കാതെ കാല് നിലത്ത് വച്ച് കസേരയില്‍ പുറംഭാഗം നിവര്‍ന്നിരിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ കാരണമാകും. ഇത് തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഓഫീസിലേക്ക് പോകുമ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം, പടികള്‍ കയറുന്നത് ശരീരത്തിന് വ്യായാമം കിട്ടാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. സമ്മര്‍ദം ഒഴിവാക്കാന്‍ ധ്യാനം, ശ്വസന വ്യായാമങ്ങള്‍, ജേണലിങ് പോലുള്ളവ സഹായിക്കും. മണിക്കൂറുകളോളം കംപ്യൂട്ടറിന് മുന്നില്‍ ജോലി ചെയ്ത ശേഷം വീണ്ടും മൊബൈല്‍ സ്‌ക്രീന്‍ അല്ലെങ്കില്‍ ടിവിയില്‍ നോക്കിയിരിക്കുന്നത് കണ്ണിന് സമ്മര്‍ദം കൂട്ടും. ഇത് ഒഴിവാക്കുക. ഇടയ്ക്കിടെ കോഫി കുടിക്കുക, മധുരപാനീയങ്ങള്‍, സോഡ എന്നിവ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ആരോഗ്യം തകരാറിലാവാന്‍ അധികം സമയം വേണ്ട. വെള്ളം, മോര്, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവ കുടിക്കുന്നതാണ് നല്ലത്.
ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കാന്‍ ചില ടിപ്സ്
