കണോതി, അറിയപ്പെടാത്ത മനുഷ്യജീവികളുടെ പ്രതിനിധിയാണ്. അയാള്‍ സരസമായി ജീവിതത്തെ കണ്ടു. ചുറ്റിലേക്കും പ്രസന്നതയും, ചിരിയും പ്രസരിപ്പിച്ചു. അതിനിടയില്‍ ഒരു മൃഗത്തെ പോലെ ജീവിതത്തിലൂടെ മേഞ്ഞ് നടക്കുകയും ചെയ്തു. സ്വയം നിയന്ത്രണമില്ലാത്ത രതിക്ക് പിറകെ അയാള്‍, പരുന്തിന്‍ കാലിലെന്ന പോലെ പറന്ന് നടന്നു. അയാള്‍ക്ക് അതും ഒരു തരത്തില്‍ സേവനമാര്‍ഗമായിരുന്നു. ഒടുവില്‍ അയാള്‍ക്കതിന് മുന്നില്‍ തന്നെ അടിയറവ് പറയേണ്ടി വരികയും ചെയ്തു. അതൊരു പക്ഷേ ജീവിതത്തിന്റെ അനിവാര്യതയായിരിക്കാം. ശരീരത്തിന് അപ്പുറത്തുള്ള, രതിക്കും, ഇന്ദ്രിയാനന്ദങ്ങള്‍ക്കും അപ്പുറത്തുള്ള, നമുക്ക് പൂര്‍ണ്ണമായി അറിയപ്പെടാത്തൊരു അനന്തസ്ഥലിയില്‍ എത്തിപ്പെടാതെ അവന് സ്വാസ്ഥ്യം ലഭിക്കില്ല. അതായിരിക്കാം ജീവിതം അയാള്‍ക്ക് വാല്‍സല്യത്തോടെ ചെയ്ത് കൊടുത്തത്. ‘കണോതികഥകള്‍’. എന്‍ എ സുരേഷ് കുമാര്‍. ലോഗോസ് ബുക്‌സ്. വില 161 രൂപ.
