കവിന്‍ നായകനായെത്തുന്ന ‘മാസ്‌ക്’ സിനിമയുടെ ട്രെയിലര്‍ എത്തി. ചിത്രത്തില്‍ കവിനോടൊപ്പം ആന്‍ഡ്രിയയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ വെട്രിമാരന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം അശോകന്‍ ആണ്. റുഹാനി ശര്‍മ്മ, ബാല ശരവണന്‍, ചാര്‍ളി, വിജെ അര്‍ച്ചന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ അല്പം ഡാര്‍ക്ക് കോമഡിയുമായിട്ടാണ് ‘മാസ്‌ക്’ ഒരുങ്ങുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് ചിത്രത്തിനായി സംഗീതം നല്‍കുന്നത്. നവംബര്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.
