ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് വാങ്ങുന്ന ടേക്കവേ ഭക്ഷണം കൊണ്ടുവരുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ പലപ്പോഴും നമ്മള്‍ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഇതുകൂടാതെ, ലുക്ക് കൊണ്ട് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും തവികള്‍ക്കും സ്പൂണുകള്‍ക്കും ആരാധകരേറെയാണ്. ഇവയെല്ലാം ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്നറുകള്‍, പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികള്‍ പോലുള്ള ഫുഡ് സര്‍വീസ് വെയര്‍, അടുക്കള പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കുന്നവയാണ്. ടോക്‌സിക് ഫ്രീ ഫ്യൂച്ചര്‍, ആംസ്റ്റര്‍ഡാമിലെ […]
സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 10, തിങ്കളാഴ്ച
◾https://dailynewslive.in/ സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നല്‍കാം. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ […]
സ്വര്‍ണ വില വീണ്ടും 90,000ന് മുകളില്‍
സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും 90,000ന് മുകളില്‍. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,925 രൂപയാണ് ഇന്നത്തെ വില. പവന് 880 രൂപ വര്‍ധിച്ച് 90,360 രൂപയിലുമെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 100 രൂപ കൂടി ഗ്രാമിന് 9,295 രൂപയായി. 14 കാരറ്റ് സ്വര്‍ണം […]
പുതിയ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്ക് അധിക പരിരക്ഷ നല്‍കാന്‍ പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാക്കിങ് അല്ലെങ്കില്‍ ടാര്‍ഗെറ്റഡ് സൈബര്‍ ആക്രമണങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ അപ്ഡേറ്റില്‍ പ്രൈവസി > അഡ്വാന്‍സ്ഡ് ഓപ്ഷനില്‍ ‘സ്ട്രിക്ട് അക്കൗണ്ട് സെറ്റിങ്സ്’ എന്ന പുതിയ ഓപ്ഷന്‍ ലഭ്യമാകും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന് ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യണം. അജ്ഞാത അക്കൗണ്ടുകളില്‍ നിന്ന് അയക്കുന്ന മീഡിയയും അറ്റാച്ചുമെന്റുകളും തടയുക, […]
12 മില്ല്യണ്‍ കാഴ്ചക്കാരെ നേടി ‘കാന്ത’ ട്രെയ്ലര്‍
ദുല്‍ഖര്‍ നായകനായെത്തുന്ന ‘കാന്ത’ ട്രെയ്ലര്‍ ഇതിനോടകം യൂട്യൂബില്‍ നിന്ന് 12 മില്ല്യണ്‍ കാഴ്ചക്കാരെയാണ് നേടിയത്. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്തും. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ തെലുങ്ക് ട്രെയ്ലര്‍ ഇതിനോടകം 7 മില്യണും തമിഴ് ട്രെയ്ലര്‍ 5 മില്യണ്‍ കാഴ്ചക്കാരെയുമാണ് നേടിയത്. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ […]
പ്രഭുദേവ ചിത്രത്തിലെ ഗാനത്തിനെതിരെ വിമര്‍ശനം
പ്രഭുദേവയുടെ ‘വൂള്‍ഫ്’ എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കടുത്ത വിമര്‍ശനം. പഭുദേവയുടെ ‘വൂള്‍ഫ്’ എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കടുത്ത വിമര്‍ശനം. ചിത്രത്തിലെ ‘സാസ സാസ’ എന്ന ഗാനത്തില്‍ പ്രഭുദേവയുടെ കാലിലെ തള്ള വിരലില്‍ നടി ശ്രീഗോപിക കടിക്കുന്ന രംഗമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനത്തിലുള്ളത്. അതീവ ഗ്ലാമറസ് ആയാണ് നായികമാര്‍ ഗാനരംഗത്തില്‍ എത്തുന്നത്. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീഗോപിക പ്രഭുദേവയുടെ വിരലില്‍ കടിക്കുന്ന രംഗമുള്ളത്. ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് ഗാനം […]
എക്സ്ട്രീം 125 ആര്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് ഇന്ത്യയില്‍
എക്സ്ട്രീം 125ആറിന്റെ പുതിയ ടോപ്പ് എന്‍ഡ് വേരിയന്റ് എക്സ്ട്രീം 125 ആര്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്. 1.04 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ചുവപ്പ്, വെള്ളി, പച്ച നിറങ്ങള്‍ക്കൊപ്പം കറുപ്പും ചേര്‍ത്തുള്ള ഡ്യുവല്‍ ടോണ്‍ കളര്‍ടോണാണ് പുതിയതായി എത്തിയിരിക്കുന്നത്. ഫീച്ചറുകളില്‍ റൈഡ് ബൈ വയര്‍ ത്രോട്ടില്‍, ക്രൂസ് കണ്‍ട്രോള്‍, റൈഡിങ് മോഡുകള്‍(പവര്‍, റോഡ്, ഇക്കോ) എന്നിവയാണ് പ്രധാനപ്പെട്ടവ. ഗ്ലാമര്‍ എക്സിലെ 4.2 ഇഞ്ച് […]
ആരുമില്ലാത്തവന്റെ തിരോധാനം
ആരാണെന്നറിയാത്ത ഒരു സഹായപ്രവര്‍ത്തകനെ അള്‍ജീരിയായില്‍ വെച്ച് കാണാതാകുന്നു. പേരറിയാത്ത മി. നോബഡിയെ അന്വേഷിച്ച് ഡിറ്റക്ടീവ് റഫീഖിന്റെ യാത്ര സ്വന്തം അസ്തിത്വം തേടിയുള്ള പ്രയാണമായി മാറുന്നു. മി. നോബഡി വര്‍ത്തമാനകാലത്തിന്റെ പരിച്ഛേദമാണെന്ന് വായനക്കാര്‍ തിരിച്ചറിയുന്നു. അഴിമതിയില്‍ മുങ്ങിയ സമൂഹത്തില്‍ സ്വന്തം വാക്കും അസ്തിത്വവും നഷ്ടപ്പെട്ട ഒരു ജനത, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നുമില്ലാതെ ജീവിക്കുമ്പോള്‍ ”അയാള്‍ ജീവന്‍ നഷ്ടപ്പെടാതെ മരിക്കാന്‍ ആഗ്രഹിച്ചു” എന്ന റഫീക്കിന്റെ ആത്മഗതം പ്രസക്തമാകുന്നു. സാഹിത്യത്തിനുള്ള 2023ലെ നജീബ് മഹ്ഫൂസ് മെഡല്‍ നേടിയ കൃതി. ‘ആരുമില്ലാത്തവന്റെ തിരോധാനം’. അഹ്മദ് […]
കണ്ണില്‍ നോക്കി ഹൃദ്രോഗ സാധ്യത കണ്ടെത്താം
കണ്ണില്‍ നോക്കിയാല്‍ ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമെന്നാണ് പിഎംസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. സാധാരണ നേത്ര പരിശോധനയിലൂടെ ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകയും മക്മസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് മെഡിസിനിലെ അസോഷ്യേറ്റ് പ്രഫസറുമായ മാരി പിജിയര്‍ പറയുന്നു. രക്ത പരിശോധനകളോ എക്കോ പരിശോധനകളോ ഇസിജിയോ നടത്തുന്നതിന് മുന്‍പ് തന്നെ രോഗ നിര്‍ണയം നേത്ര പരിശോധനയിലൂടെ നടത്താം. കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. രക്തചംക്രമണത്തിലെ പ്രശ്‌നങ്ങളാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. […]
പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 10, തിങ്കളാഴ്ച
◾https://dailynewslive.in/ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ എല്ലാ മതങ്ങളില്‍ നിന്നുള്ളവര്‍ക്കും ആര്‍എസ്എസില്‍ ചേരാമെന്നും എന്നാല്‍ മതപരമായ വേര്‍തിരിവ് മാറ്റിവെച്ച് ഏകീകൃത ഹിന്ദു സമൂഹത്തിലെ അംഗങ്ങളായി ചേരണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ശാഖകളില്‍ പങ്കെടുക്കുന്ന ആരോടും ആര്‍എസ്എസ് ജാതിയോ മതമോ ചോദിക്കാറില്ലെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ശാഖയില്‍ വന്നാല്‍ അവരോടാരോടും ഞങ്ങള്‍ മതം ചോദിക്കില്ലെന്നും അവരെല്ലാം ഭാരതാംബയുടെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആര്‍എസ്എസ് പിന്തുണക്കുന്നില്ലെന്നും ദേശീയ താത്പര്യം അനുസരിച്ചുള്ള നയങ്ങളെയാണ് പിന്തുണക്കുന്നതെന്നും വോട്ട് രാഷ്ട്രീയത്തിലും […]
