ആരാണെന്നറിയാത്ത ഒരു സഹായപ്രവര്‍ത്തകനെ അള്‍ജീരിയായില്‍ വെച്ച് കാണാതാകുന്നു. പേരറിയാത്ത മി. നോബഡിയെ അന്വേഷിച്ച് ഡിറ്റക്ടീവ് റഫീഖിന്റെ യാത്ര സ്വന്തം അസ്തിത്വം തേടിയുള്ള പ്രയാണമായി മാറുന്നു. മി. നോബഡി വര്‍ത്തമാനകാലത്തിന്റെ പരിച്ഛേദമാണെന്ന് വായനക്കാര്‍ തിരിച്ചറിയുന്നു. അഴിമതിയില്‍ മുങ്ങിയ സമൂഹത്തില്‍ സ്വന്തം വാക്കും അസ്തിത്വവും നഷ്ടപ്പെട്ട ഒരു ജനത, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നുമില്ലാതെ ജീവിക്കുമ്പോള്‍ ”അയാള്‍ ജീവന്‍ നഷ്ടപ്പെടാതെ മരിക്കാന്‍ ആഗ്രഹിച്ചു” എന്ന റഫീക്കിന്റെ ആത്മഗതം പ്രസക്തമാകുന്നു. സാഹിത്യത്തിനുള്ള 2023ലെ നജീബ് മഹ്ഫൂസ് മെഡല്‍ നേടിയ കൃതി. ‘ആരുമില്ലാത്തവന്റെ തിരോധാനം’. അഹ്മദ് ത്വയ്ബാവി. പരിഭാഷ: അംജദ് അമീന്‍ കാരപ്പുറം, ഗ്രീന്‍ ബുക്‌സ്. വില 171 രൂപ.
ആരുമില്ലാത്തവന്റെ തിരോധാനം
