എക്സ്ട്രീം 125ആറിന്റെ പുതിയ ടോപ്പ് എന്‍ഡ് വേരിയന്റ് എക്സ്ട്രീം 125 ആര്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്. 1.04 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ചുവപ്പ്, വെള്ളി, പച്ച നിറങ്ങള്‍ക്കൊപ്പം കറുപ്പും ചേര്‍ത്തുള്ള ഡ്യുവല്‍ ടോണ്‍ കളര്‍ടോണാണ് പുതിയതായി എത്തിയിരിക്കുന്നത്. ഫീച്ചറുകളില്‍ റൈഡ് ബൈ വയര്‍ ത്രോട്ടില്‍, ക്രൂസ് കണ്‍ട്രോള്‍, റൈഡിങ് മോഡുകള്‍(പവര്‍, റോഡ്, ഇക്കോ) എന്നിവയാണ് പ്രധാനപ്പെട്ടവ. ഗ്ലാമര്‍ എക്സിലെ 4.2 ഇഞ്ച് എല്‍സിഡിയാണ് എക്സ്ട്രീം 125 ആറിലും നല്‍കിയിട്ടുള്ളത്. 125 സിസി വിഭാഗത്തില്‍ ആദ്യമായി ഡ്യുവല്‍ ചാനല്‍ എബിഎസും ഡ്യുവല്‍ ഡിസ്‌കുകളും അവതരിപ്പിക്കുന്നുവെന്നും എക്സ്ട്രീം 125 ആറിന്റെ ടോപ്പ് എന്‍ഡ് വകഭേദത്തിന്റെ സവിശേഷതയാണ്. 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് എക്സ്ട്രീം 125ആറിലുള്ളത്. 11.5എച്ച്പി കരുത്തും 10.5എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് ഗിയര്‍ബോക്സ്. എക്സ്ട്രീം 125ആര്‍ എബിഎസ് സിംഗിള്‍ സീറ്റ്(92,500), എക്സ്ട്രീം 125 ആര്‍ എബിഎസ് ഒബിഡി2ബി(92,500), എക്സ്ട്രീം 125ആര്‍ ഐബിഎസ് ഒബിഡി2ബി(89,000) എന്നിവയാണ് മറ്റു വേരിയന്റുകളും വിലയും.
