ദില്ലിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ പൊലീസ് നേരിടുന്ന കാഴ്ചകൾ വേദനജനകവും ആശങ്ക ഉയർത്തുന്നതെന്നും സുപ്രീംകോടതി ജഡ്ജി ഉജ്ജ്വൽ ഭുയാൻ. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ യശോവർധൻ ആസാദിന്റെ ‘Policing the Republic’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സിജെപി സമരത്തെ നേരിട്ട ദില്ലി പൊലീസിനെതിരെ സുപ്രീം കോടതി ജഡ്ജി രൂക്ഷ വിമർശനം ഉന്നയിച്ചത്. യുവ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ട് പ്രതിഷേധക്കാരെ ആക്രമിക്കുന്ന കാഴ്ചകൾ ഏറെ വേദനാജനകമാണെന്നും ഈ രീതിയിൽ അത്ഭുതം തോന്നിയെന്നും ജസ്റ്റിസ് പറഞ്ഞു. സാധാരണ ഇത്തരം വിഷയങ്ങളിൽ പൊലീസ് ജാഗ്രതയോടെയാണ് പെരുമാറേണ്ടതെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ കൂട്ടിച്ചേര്‍ത്തു.
ദില്ലി പൊലീസിനെതിരെ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി
