Your paragraph text 20260909 131541 0000

‎വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. നിയന്ത്രണം കൃത്യമായി അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‎സംസ്ഥാനത്തെ പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കാണിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സണ്ണി ജോസഫ് വൈദ്യുതി വകുപ്പിൻ്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

‎പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി. ഇഡി ഗൗരവമേറിയ തെളിവുകൾ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

‎വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 120 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി.

‎കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയുള്ള തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി. താൻ വിമർശനത്തിന് അതീതൻ അല്ല. വിമർശിക്കുന്നവരുടെ ഭാഷ കാര്യമാക്കുന്നില്ലെന്നും അത് പൊത സമൂഹം വിലയിരുത്തട്ടെയെന്നും വി ഡി സതീശൻ പ്രതികരിച്ചു.

‎ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ മണ്ഡലത്തിൽ രമ്യ ഹരിദാസ് എംഎൽഎ ഇന്ന് മണ്ഡലത്തിലെത്തും. കെപിസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള തീരുമാനത്തിൽനിന്ന് രമ്യ ഹരിദാസ് അഴഞ്ഞിരുന്നു.

‎തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന. സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന.

‎തിരുവനന്തപുരം മെട്രോ നടപടികളുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ നൽകിയ സിഎംപിക്ക് (comprehensive mobility plan) സംസ്ഥാന സംസ്ഥാന സർക്കാര്‍ അനുമതി നൽകിയില്ല. കേന്ദ്ര മാനദണ്ഡപ്രകാരം സിഎംപി പുതുക്കണമെന്ന് കൊച്ചി മെട്രോയോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.

‎പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ പിഴവ് സംഭവിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം ചികിത്സാ പിഴവല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

‎ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരിലെ ക്ഷേത്രത്തിൽ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്. മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി.

‎അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ പശ്ചിമബംഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. പ്രൊണിത രാജ് എന്ന മുപ്പതുകാരിയായ യുവതിയും അവരുടെ നാല് വയസുള്ള കുഞ്ഞുമാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പ്രതി ഇതുവരെ പറഞ്ഞിട്ടില്ല.

‎അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്തു. സംരക്ഷിത വനഭൂമിയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്

‎കർണാടകത്തിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ ഇഡി റെയ്ഡ് നടത്തുന്നു. എക്സൈസ് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്.ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം

‎ഗുജറാത്തിൽ ദുരഭിമാനക്കൊല. ആൺസുഹൃത്തിനൊപ്പം ചെയ്ത റീൽ വൈറലായതിന് പിന്നാലെ യുവതിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് (22) ആണ് കൊല്ലപ്പെട്ടത്.

‎മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു. അഭിഭാഷകയുടെ പരാതിയിലാണ് കേസ്. ശുദ്ധീകരണം നടത്തിയ സംഘടനക്കും, ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്.

‎കുവൈത്തിലെ സാൽമിയയിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ് വാഹനം കണ്ടതോടെ കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് പാക്കറ്റുകൾ എറിഞ്ഞുകളഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി.

‎യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നൽകുന്ന സഹകരണത്തിന് നന്ദിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഓഫീസ്. വെള്ളിയാഴ്ച ഈ വിഷയം പുടിനും നരേന്ദ്ര മോദിയും ചർച്ച ചെയ്യുമെന്നും റഷ്യ സ്ഥിരീകരിച്ചു. ഇതിനിടെ സൗദി അറേബ്യക്ക് നേരെ നടന്ന ഹൂതി ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.

 

‎ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് തകർത്തത്. ഇറാൻ അമേരിക്കയുടെ പടക്കപ്പൽ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്.

‎ബലോണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണല്‍ മെസ്സി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തായി. ഹാരി കെയ്ന്‍, കിലിയന്‍ എംബാപ്പേ തുടങ്ങിയവരും പട്ടികയിലുണ്ട്, ഒക്ടോബര്‍ 26-നാണ് പുരസ്‌കാര പ്രഖ്യാപനം.

‎2026-ലെ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്‌സി നിറം മാറ്റാന്‍ ഹോക്കി ഇന്ത്യ ശുപാര്‍ശ ചെയ്തു. നീല നിറത്തിന് ഒന്നാം സ്ഥാനവും കാവി നിറത്തിന് രണ്ടാം സ്ഥാനവും നല്‍കാനാണ് നിര്‍ദ്ദേശം. ഈ മാറ്റം ഏഷ്യന്‍ ഗെയിംസിന് മാത്രമുള്ളതാണെന്നും കാവി നിറം പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *