മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച മുതല്‍ തുടക്കം ഒടിടിയില്‍ കാണാനാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതിനോടകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് ചമന്‍ ചാക്കോ.
‘തുടക്കം’ ജിയോ ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 18 മുതല്‍
