പല്ലുതേയ്ക്കാന്‍ അത്യാധിനിക എഐ ടൂത്ത് ബ്രഷുമായി ബ്രിട്ടീഷ് കമ്പനിയായ ഡൈസന്‍. ഡൈസന്‍ ക്യാമറജെറ്റ് എന്നാണ് ടൂത്ത് ബ്രഷിന്റെ പേര്. പല്ല് തേയ്ക്കലും ഫ്ളോസ് ചെയ്യലും ഒരൊറ്റ ഉപകരണത്തില്‍ സാധ്യമാക്കുന്നതാണിത്. പല്ലുകള്‍ക്കിടയിലെ ചെറിയ വിടവുകള്‍ ടൂത്ത് ബ്രഷിലെ എഐ ക്യാമറ കണ്ടെത്തും. തുടര്‍ന്ന് വിടവില്‍ മൗത്ത് വാഷ് സ്പ്രേ ചെയ്യപ്പെടും. ഫ്ളോസ് ചെയ്യുന്നതിന് സമാനമായി പല്ലുകള്‍ മൊത്തത്തില്‍ വൃത്തിയാക്കാന്‍ ഇത് സഹായിക്കുമെന്ന് ഡൈസന്‍ അവകാശപ്പെടുന്നു. ആറു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്തതാണ് ഈ ടൂത്ത്ബ്രഷ്. വിപണിയിലെ പ്രീമിയം ഇലക്ട്രിക് ടൂത്ത്ബ്രഷുകളേക്കാള്‍ 69 ശതമാനം വരെ കൂടുതല്‍ പ്ലാക്ക് നീക്കം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. പല്ല് തേക്കന്നതിനിടെ സെക്കന്‍ഡില്‍ 28 തത്സമയ ചിത്രങ്ങള്‍ ടൂത്ത്ബ്രഷിന്റെ എഐ ക്യാമറ സ്‌കാന്‍ ചെയ്യും.
പല്ലുതേയ്ക്കാന്‍ എഐ ടൂത്ത് ബ്രഷുമായി ബ്രിട്ടീഷ് കമ്പനി
