7 9

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ യുഎഇയുടെ അതിശയിപ്പിക്കുന്ന മുന്നേറ്റം. ജൂണില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 160 കോടി ഡോളറില്‍ നിന്ന് 17.7% ഇടിഞ്ഞ് 132 കോടി ഡോളറാണ്. എന്നാല്‍, യുഎഇയില്‍ നിന്നുള്ളത് 23.6 കോടിയില്‍ നിന്ന് 175.2% കുതിച്ച് 64.94 കോടി ഡോളറിലെത്തി. മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിയില്‍ 28.4 കോടി ഡോളറിന്റെ കുറവുണ്ടായപ്പോള്‍ യുഎഇയില്‍ നിന്നുള്ളത് 41.35 കോടി ഡോളര്‍ ഉയര്‍ന്നു. ജൂണില്‍ മൊത്തം സ്വര്‍ണ ഇറക്കുമതിയില്‍ 33% യുഎഇയില്‍ നിന്നാണ്. 2025 ജൂണില്‍ ഇത് വെറും 12.8 ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ ആകെ 1101 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 749 കോടിയേക്കാള്‍ 47.1% വര്‍ധന. യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 140 കോടിയില്‍ നിന്ന് 125% വര്‍ധിച്ച് 314 കോടി ഡോളറിലെത്തി. ഇന്ത്യയും യുഎഇയും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രകാരം 1% ഇളവോടെ സ്വര്‍ണം ഇറക്കുമതി ചെയ്യാം. ഇതാണ് സ്വര്‍ണ ഉല്‍പാദക രാജ്യമല്ലാതിരുന്നിട്ടും യുഎഇയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് സ്വര്‍ണമെത്താന്‍ കാരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *