6 13

കണ്ണില്‍ നോക്കിയാല്‍ ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമെന്നാണ് പിഎംസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. സാധാരണ നേത്ര പരിശോധനയിലൂടെ ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകയും മക്മസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് മെഡിസിനിലെ അസോഷ്യേറ്റ് പ്രഫസറുമായ മാരി പിജിയര്‍ പറയുന്നു. രക്ത പരിശോധനകളോ എക്കോ പരിശോധനകളോ ഇസിജിയോ നടത്തുന്നതിന് മുന്‍പ് തന്നെ രോഗ നിര്‍ണയം നേത്ര പരിശോധനയിലൂടെ നടത്താം. കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. രക്തചംക്രമണത്തിലെ പ്രശ്‌നങ്ങളാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. റെറ്റിനയിലെ രക്തധമനികളുടെ ഭിത്തി കട്ടി കൂടുന്നതും തകരാര്‍ സംഭവിക്കുന്നതും ഹൃദയം ഉള്‍പ്പെടെ ശരീരത്തിലെ ഭാഗങ്ങളിലെ രക്തക്കുഴലുകളുടെ നാശത്തിന്റെ സൂചനയായി കണക്കാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. എഴുപതിനായിരത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. ബയോളജിക്കല്‍ ഏജിങ്ങിന്റെ ആദ്യ ലക്ഷണങ്ങളും ഇവരില്‍ കാണപ്പെട്ടു. ഇവരില്‍ ഇന്‍ഫ്‌ലമേഷന്‍ കൂടുതലും ആയുസ്സ് കുറവുമാണെന്നു കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. വാസ്‌കുലാര്‍ ഏജിങ് സാവധാനത്തിലാക്കാനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനുമുള്ള മരുന്നുകള്‍ കണ്ടെത്താനും ആയുസ്സ് വര്‍ധിപ്പിക്കാനും ഈ പഠനം സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *