എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ എറണാകുളം ശിവക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, അസിസ്റ്റന്റ് ദേവസ്വം ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കെ. എൻ. വിനന്ദൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവക്ഷേത്ര ഉപദേശക സമിതി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 2025-26 വർഷത്തെ ഉത്സവത്തിനായി 3 കോടിയിലധികം രൂപ സമാഹരിച്ചു നൽകിയിരുന്നു. എന്നാൽ, ഉത്സവച്ചടങ്ങുകൾ പൂർത്തിയായപ്പോൾ 35 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് ദേവസ്വം ഓഫീസറും സഹായിയായ വിനന്ദനും ഉപദേശക സമിതിയെ അറിയിച്ചത്. സാമ്പത്തിക കാര്യങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്ത ദേവസ്വം ഓഫീസറും സഹായിയും, മുൻകൂട്ടി ഒപ്പിട്ടു വാങ്ങിയിരുന്ന ഉപദേശക സമിതി ഭാരവാഹികളുടെ ചെക്കുകൾ കൂടിയാലോചനയില്ലാതെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.
എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം
