5 8

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഹിമാലയന്‍ 440 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സ്‌ക്രാം 440ന് ശേഷം ബ്രാന്‍ഡിന്റെ 440 പ്ലാറ്റ്ഫോമില്‍ വരുന്ന രണ്ടാമത്തെ ബൈക്കാണിത്. 443സിസി എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 6250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 34 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. നിലവിലില്ലാത്ത 411 മോഡലിന്റെ അതേ പരുക്കന്‍ ഡിസൈന്‍ തന്നെയാണ് ഇതിനും ഉള്ളത്. ഇത് മൂന്ന് നിറങ്ങളിലാണ് ലഭ്യമാവുക. ഹാഫ്- ഡുപ്ലക്സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടെലിസ്‌കോപിക് ഫോര്‍ക്കും മോണോഷോക്കുമാണ് ഇതിന്റെ സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *