സൈജു കുറുപ്പ് നായകനായ ‘ആരം’ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ആരത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് സൈജു എത്തുന്നത്. കുറ്റാന്വേഷണ കഥയാണ് ആരം. സെപ്റ്റംബര്‍ മാസത്തില്‍ റിലീസ്സിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി ടീസര്‍ പുറത്തുവിട്ടു.
കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമ ത്രില്ലറായിട്ടാണ് ചിത്രം എത്തുന്നത്. സൈജുക്കുറുപ്പിന്റെ മുന്‍ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തായ പൊലീസ് കഥാപാത്രമാണ് ചിത്രത്തിലെ സിഐ ആന്റോ. നീതി നിര്‍വ്വഹണത്തില്‍ സത്യസന്ധനായി നിലകൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികജീവിതത്തില്‍ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. അഞ്ജു കുര്യന്‍, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്‌ക്കര്‍ അലി, സുരഭി സന്തോഷ് രമാദേവി എന്നിവരും പ്രധാന താരങ്ങളാണ്.
