ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ചെന്നിത്തല. തദ്ദേശ വകുപ്പിന്‍റെ സഹകരണത്തോടെ ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാംഘട്ടം ഈമാസം 28 ന് തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങൾ എന്നിവരെ കൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കും. വാര്‍ഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും. 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക.
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ചെന്നിത്തല
