പാരീസിലെ ഈഫൽ ടവർ തൊഴിലാളികളുടെ പണിമുടക്ക് മൂലം അടച്ചിട്ടു. ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ സംഘടനയായ ബാപ്സുമായി ബന്ധപ്പെട്ട നൂറോളം വരുന്ന പ്രതിനിധി സംഘം ഈഫൽ ടവറിൽ നടത്തിയ സ്വകാര്യ സന്ദർശനത്തിനിടെ ഏജൻസി നൽകിയ നിർദേശമാണ് ജീവനക്കാരുടെ പണിമുടക്കിലേക്ക് നയിച്ചത്. പാരീസിൽ പുതിയതായി നിർമ്മിച്ച ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു സംഘടന പ്രതിനിധികൾ രാജ്യത്ത് എത്തിയിരുന്നത്. ഇതിനിടെ, ഈഫൽ ടവറിൽ നടത്തിയ സ്വകാര്യ സന്ദർശനത്തിനിടെ, വനിതാ ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്താൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു എന്നാണ് റിപ്പോർട്ട്.
പാരീസിലെ ഈഫൽ ടവർ തൊഴിലാളികളുടെ പണിമുടക്ക് മൂലം അടച്ചിട്ടു
