ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. വിഷയം ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. സംഭവത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെ പി സി സി മുൻ അധ്യക്ഷൻ എം എം ഹസൻ അധ്യക്ഷനായ3 അംഗ സമിതിയെ നിയോഗിച്ചതായും വ്യക്തമാക്കി. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ പി സി സി ജനറൽ സെക്രട്ടറി രമണി പി നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.
ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു
