കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സംഘപരിവാർ ആശയങ്ങളുടെ സ്വാധീനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം, വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം, വിദ്യാഭ്യാസത്തെ രാഷ്ട്രീയ – വർഗീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം
