മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ ചങ്കിടിപ്പേറ്റുന്ന ട്രെയിലര്‍ പുറത്ത്. നേര്‍ക്കുനേര്‍ പോരടിക്കുന്ന ഉര്‍വശിയും ജോജുവും ആണ് ട്രെയിലറില്‍ ഉളളത്. ഉര്‍വശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തില്‍ വിജയരാഘവനും എത്തുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഏറെ പ്രതീക്ഷ നല്‍കുന്ന ചടുലമായ ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.
