തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്പ്‌സ്, റിലീസ് തീയതി എന്നിവ പുറത്ത്. ‘ദാദ’ എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പന്‍ ആക്ഷന്‍ ചിത്രം 2026 ഡിസംബര്‍ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. എസ് തമന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും, ബാലകൃഷ്ണയുടെ തകര്‍പ്പന്‍ പഞ്ച് ഡയലോഗും ഗ്ലിമ്പ്‌സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നന്ദമുരി ബാലകൃഷ്ണ ചിത്രം ‘ദാദ’ ഗ്ലിമ്പ്‌സ്
