5 11

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 2.09 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. സ്റ്റാന്‍ഡേര്‍ഡ് 42 ബോബറിന് സമാനമായ മെക്കാനിക്കല്‍ ഫീച്ചറുകളാണ് ഈ പുതിയ എഡിഷനിലും ഉള്ളത്. താഴ്ന്ന സിംഗിള്‍ സീറ്റ്, റൗണ്ട് ഹെഡ്ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹാന്‍ഡില്‍ബാര്‍ എന്‍ഡ് മിററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 29.5 ബിഎച്ച്പി കരുത്തും ( 7500 ആര്‍പിഎം) 30 എന്‍എം ടോര്‍ക്കും (5500 ആര്‍പിഎം) ഉല്‍പ്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍- സിലിണ്ടര്‍ എന്‍ജിനാണ് ജാവ 42 ബോബറിന് കരുത്തുപകരുന്നത്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും ഇതിലുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ പിന്തുണയോടെയുള്ള ഡിസ്‌ക് ബ്രേക്കുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *