1 10

മലപ്പുറം ആസ്ഥാനമായ എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സ് ലിമിറ്റഡ് യുഎഇയിലെ ജ്വല്ലറി നിര്‍മാണ കമ്പനിയായ എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഏകദേശം 9.60 കോടി മൂല്യമുള്ള ഏറ്റെടുക്കലിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മൂന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. പണം നല്‍കുന്നതിന് പകരം ഓഹരികള്‍ കൈമാറുന്ന ‘ഷെയര്‍ സ്വാപ്പ്’ മാതൃകയിലാണ് ഇടപാട്. ഓഹരിയുടമകളുടെയും ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സികളുടെയും അനുമതി ലഭിച്ചാല്‍ ഷാര്‍ജ ആസ്ഥാനമായ കമ്പനി എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സ് ലിമിറ്റഡിന്റെ ഉപകമ്പനിയാകും. ഏറ്റെടുക്കലിന്റെ ഭാഗമായി ഓഹരികള്‍ യുഎഇയിലെ കമ്പനിയുടെ പ്രമോട്ടര്‍ ഗ്രൂപ്പ് അംഗത്തിന് എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സ് ലിമിറ്റഡിന്റെ 5,67,492 ഓഹരികള്‍ അനുവദിക്കും. ഓഹരിയൊന്നിന് 169.16 എന്ന നിരക്കിലാണ് കൈമാറ്റം. സെബിയുടെ ഐസിഡിആര്‍ ചട്ടങ്ങള്‍ പാലിച്ചായിരിക്കും ഇടപാട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *