6 14

ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് വാങ്ങുന്ന ടേക്കവേ ഭക്ഷണം കൊണ്ടുവരുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ പലപ്പോഴും നമ്മള്‍ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഇതുകൂടാതെ, ലുക്ക് കൊണ്ട് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും തവികള്‍ക്കും സ്പൂണുകള്‍ക്കും ആരാധകരേറെയാണ്. ഇവയെല്ലാം ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്നറുകള്‍, പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികള്‍ പോലുള്ള ഫുഡ് സര്‍വീസ് വെയര്‍, അടുക്കള പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കുന്നവയാണ്. ടോക്‌സിക് ഫ്രീ ഫ്യൂച്ചര്‍, ആംസ്റ്റര്‍ഡാമിലെ വ്രിജെ സര്‍വകലാശാല ഗവേഷകര്‍ സംയുക്തമായ നടത്തിയ പഠനത്തില്‍ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ ഗാര്‍ഹിക ഉല്‍പ്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഫ്‌ലേം-റിട്ടാര്‍ഡന്റ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന കാന്‍സര്‍ സാധ്യതയ്ക്കും ഹോര്‍മോണ്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കാം. ടെലിവിഷന്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ഫ്‌ലേം റിട്ടാര്‍ഡന്റുകള്‍ അടങ്ങിയ റീസൈക്കിള്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഇത്തരം മാരകമായ രാസവസ്തുക്കള്‍ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *