തീരുമാനിച്ചുറപ്പിച്ച്, ”ഞാനിതാ ട്രിപ്പ് പോവുന്നേ” എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതില്‍. ജീവിതം മുഴുക്കെ അലഞ്ഞുതിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ്… ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകള്‍ക്കിടയില്‍ നിന്നും അവിടുന്നുമിവിടുന്നുമൊക്കെയായി പൊരുത്തമൊന്നും നോക്കാതെ ചീന്തിയെടുത്ത ചില സന്ദര്‍ഭങ്ങളാണ് ഉള്ളടക്കം. ഏറെ കേട്ടതും വാഴ്ത്തപ്പെട്ടതുമായ ജനപ്രിയ വിനോദ കേന്ദ്രങ്ങളിലെ വിശേഷങ്ങളെക്കാള്‍, യാദൃശ്ചികമായി എത്തിപ്പെട്ട സ്ഥലങ്ങള്‍ സമ്മാനിച്ച കൗതുകങ്ങളുടെ താളുകള്‍. കാഴ്ചകളേക്കാള്‍ അനുഭവങ്ങള്‍, അനുഭൂതികള്‍ നിറച്ചുവെച്ച പുസ്തകം. ‘നൂറു നൂറു യാത്രകള്‍’.
ശൈലന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 342 രൂപ.
