Posted inആരോഗ്യം

ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ബി12 അഭാവമാകാം

ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ പ്രവര്‍ത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. ഡിഎന്‍എയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്. ഭക്ഷണത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ഇല്ലാത്ത അവസ്ഥ, വയറിന്റെ ഭിത്തികളില്‍ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, ദഹനപ്രശ്‌നങ്ങള്‍, മദ്യപാനം എന്നിവയെല്ലാം വിറ്റാമിന്‍ ബി 12 അഭാവത്തിലേയ്ക്ക് നയിക്കാറുണ്ട്. വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. അതുപോലെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഇൻസ്പെക്ടറെ ഉൾപ്പെടുത്തി

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഇൻസ്പെക്ടറെ ഉൾപ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റേതാണ് നടപടി. പേരൂർക്കടയിൽ ദളിത് സ്‌ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതിൽ വീഴ്ചവരുത്തിയ എസ്എച്ച്ഓ ശിവകുമാറിനെയാണ് എസ്ഐടിയിൽ ഉൾപ്പെടുത്തിയത്. ശിവകുമാർ ഇന്നലെ എസ്ഐടിക്കൊപ്പം ചേർന്നു. എന്നാൽ, നിയമനം വിവാദമായതിനു പിന്നാലെ ഇയാളെ പിൻവലിക്കുന്നതായി എഡിജിപി അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിജെപിക്കെതിരെ പരിഹാസവുമായി മുതിർന്ന നേതാവ് എംഎസ് കുമാർ

ബിജെപിക്കെതിരെ പരിഹാസവുമായി മുതിർന്ന നേതാവ് എംഎസ് കുമാർ. തൻറെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്ത ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അനിൽകുമാറിൻ്റെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. താൻ ബിജെപിയുടെ ഭാഗമല്ലെന്ന അഡ്വ എസ് സുരേഷിൻറെ പരാമർശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു കുമാറിൻ്റെ പ്രതികരണം.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 8, ശനിയാഴ്ച

  ◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍. വേണുവിനെ തറയില്‍ കിടത്തി ചികിത്സിച്ചതിനെ ഡോ. ഹാരിസ് വിമര്‍ശിച്ചു. ധാരാളം മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ലെന്നും പ്രാകൃതമായ ചികിത്സാ നിലവാരമാണെന്നും നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ ശക്തിപ്പെടുത്തണമെന്നും ഒരിക്കല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ വളരെ വിഷമകരമായ അവസ്ഥയുണ്ടായെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. ◾https://dailynewslive.in/ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി […]

Posted inബിസിനസ്സ്

ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ ലാഭത്തില്‍ വര്‍ധന

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ രണ്ടാം പാദഫലം പുറത്തുവിട്ടു. ഈ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 1,197 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ പത്ത് ശതമാനം വര്‍ധന. കമ്പനിയുടെ പ്രവര്‍ത്തന ലാഭവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വര്‍ധിച്ച് 263 കോടി രൂപയിലെത്തി. ലാഭം മുന്‍വര്‍ഷം സമാനപാദത്തിലെ 106 കോടി രൂപയില്‍ നിന്ന് 121 കോടി രൂപയായി ഉയര്‍ന്നു. ജൂണില്‍ അവസാനിച്ച […]

Posted inടെക്നോളജി

ആദ്യത്തെ നൂറിനും പുറത്തായി അറാട്ടൈ

വാട്‌സ്ആപ്പിന് വളരെ ഭീഷണിയായാണ് സോഹോയുടെ മെസേജിങ് ആപ്പായ അറാട്ടൈ രംഗപ്രവേശം നടത്തിയത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും എല്ലാം വളരെ മികച്ച കാഴ്ച വെച്ചപ്പോള്‍ വാട്‌സ്ആപ്പിനോടൊപ്പമെങ്കിലും ഉയര്‍ന്ന് വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇപ്പോള്‍ അറാട്ടൈ ചിത്രത്തിലേ ഇല്ല എന്ന അവസ്ഥയാണ്. വാട്‌സ് ആപ്പിനെ മലര്‍ത്തിയടിക്കുമോ എന്ന് ചോദിച്ചവര്‍ ഇപ്പോള്‍ എന്നാലും ഇത് എന്ത് പറ്റി എന്ന ചോദ്യത്തിലാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മികച്ച ആപ്പുകളുടെ പട്ടികയില്‍ ആദ്യത്തെ നൂറിനും പുറത്താണ് […]

Posted inവിനോദം

‘ഡീയസ് ഈറെ’ ചിത്രത്തിലെ ആനിമേറ്റഡ് വീഡിയോ ഗാനം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ ചിത്രത്തിലെ ആനിമേറ്റഡ് വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ക്രിസ്റ്റോ സേവ്യര്‍ ആണ് ‘ദി ഡേ ഓഫ് റാത്ത്’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കളക്ഷനിലും വമ്പന്‍ കുതിപ്പ് നടത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടി രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നേടിയത്. ഇപ്പോഴിതാ ‘ദി ഡേ ഓഫ് റാത്ത്’ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ […]

Posted inവിനോദം

മത്സര വിഭാഗത്തില്‍ മലയാള ചിത്രം ‘സര്‍ക്കീട്ടും’

ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തില്‍ ആസിഫ് അലി നായകനായ മലയാള ചിത്രം ‘സര്‍ക്കീട്ടും’. മത്സര വിഭാഗത്തിലെ 15 സിനിമകളില്‍ ‘സര്‍ക്കീട്ട്’ ഉള്‍പ്പെടെ 3 ഇന്ത്യന്‍ സിനിമകളാണുള്ളത്. തമിഴ് സിനിമ ‘അമരന്‍’, മറാഠി സിനിമ ‘ഗൊന്തല്‍’ എന്നിവയും മത്സര വിഭാഗത്തിലുണ്ട്. കെ.വി. താമര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘സര്‍ക്കീട്ടി’ല്‍ ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, ഓര്‍ഹാന്‍ ഹൈദര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇന്ത്യന്‍ നവാഗത സംവിധായകരുടെ സിനിമകള്‍ക്കുള്ള പുരസ്‌കാരത്തിനു മത്സരിക്കുന്ന ഏക മലയാള ചിത്രം […]

Posted inഓട്ടോമോട്ടീവ്

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട സ്വന്തമാക്കി ദുല്‍ഖര്‍

പുത്തന്‍ വാഹനം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ടയാണ് ദുല്‍ഖര്‍ ഗാരിജിലേക്കെത്തിച്ചത്. പെട്ര കോപ്പര്‍ കളറാണ് വാഹനത്തിന്. 3.50 കോടി രൂപയാണ് ഈ ആഡംബര വാഹനത്തിന്റെ ഓണ്‍റോഡ് വില. ലാന്‍ഡ് റോവറിന്റെ ഏറ്റവും ഫാന്‍ബേസുള്ള വാഹനമാണ് ഡിഫന്‍ഡര്‍ എസ്.യു.വി. 4ഃ4 സംവിധാനം അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഓഫ് റോഡ് മോഡല്‍. കൊച്ചിയിലെ മുത്തൂറ്റ് ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വീകരിച്ചത്. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ഈ […]

Posted inപുസ്തകങ്ങൾ

ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍

നല്ല തെളിമയുള്ള ഭാഷയിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. വായിച്ചുതുടങ്ങിയാല്‍ ഉല്‍ക്കണ്ഠയോടുകൂടി നമ്മള്‍ കഥയ്ക്കകത്താകും. കഥയ്ക്കകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കരവിരുതാണ് ഒരു കഥാകാരന്റെ യഥാര്‍ത്ഥ പ്രതിഭ. പറയേണ്ട കാര്യത്തിലേക്കുമാത്രം ഊന്നിക്കൊണ്ടാണ് രചനയുടെ ഓരോ അദ്ധ്യായവും നിബദ്ധിക്കപ്പെട്ടിരിക്കുന്നത്. വിശേഷിച്ചും കാടിന്റെ സൂക്ഷ്മാംശങ്ങളെ വിശദമാക്കുന്ന ഭാഗങ്ങള്‍ നമ്മള്‍ കാട്ടിലെത്തിപ്പെട്ടതിന്റെ ഒരു തോന്നല്‍ ഉണ്ടാക്കുന്നു. അട്ട കടിച്ചു ചോര വാര്‍ന്നൊഴുകുന്ന മകന്റെ ചിത്രമെല്ലാം അത്രമേല്‍ ഹൃദയസ്പര്‍ശിയാണ്. ‘ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍’. വി.പി. ജയപ്രകാശ്. ഗ്രീന്‍ ബുക്‌സ്. വില 152 രൂപ.