6 11

വാട്‌സ്ആപ്പിന് വളരെ ഭീഷണിയായാണ് സോഹോയുടെ മെസേജിങ് ആപ്പായ അറാട്ടൈ രംഗപ്രവേശം നടത്തിയത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും എല്ലാം വളരെ മികച്ച കാഴ്ച വെച്ചപ്പോള്‍ വാട്‌സ്ആപ്പിനോടൊപ്പമെങ്കിലും ഉയര്‍ന്ന് വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇപ്പോള്‍ അറാട്ടൈ ചിത്രത്തിലേ ഇല്ല എന്ന അവസ്ഥയാണ്. വാട്‌സ് ആപ്പിനെ മലര്‍ത്തിയടിക്കുമോ എന്ന് ചോദിച്ചവര്‍ ഇപ്പോള്‍ എന്നാലും ഇത് എന്ത് പറ്റി എന്ന ചോദ്യത്തിലാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മികച്ച ആപ്പുകളുടെ പട്ടികയില്‍ ആദ്യത്തെ നൂറിനും പുറത്താണ് അറാട്ടൈയുടെ സ്ഥാനം. രാജ്യത്തെ വാട്‌സ് ആപ്പിന്റെ ആധിപത്യത്തെയാണ് ഇത് കാണിക്കുന്നത്. ഒക്ടോബറില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അറാട്ടൈ നവംബര്‍ നാലിലെ കണക്കനുസരിച്ച് അറാട്ടൈ ഗൂഗ്ള്‍ പ്ലേയില്‍ 105-ാം സ്ഥാനത്തും ഇന്ത്യയിലെ ആപ്പ് സ്റ്റോറില്‍ 123-ാം സ്ഥാനത്തുമാണ്. ആപ്പുകളും ഗെയിമുകളും ഉള്‍പ്പെടുന്ന സംയോജിത റാങ്കിങില്‍ ആപ്പ് സ്റ്റോറില്‍ 128-ാം സ്ഥാനത്തും ഗൂഗ്ള്‍ പ്ലേയില്‍ 150-ാം സ്ഥാനത്തും എത്തി. 2025 ഒക്ടോബറില്‍ ആപ്പിന് ഡൗണ്‍ലോഡുകള്‍ 13.8 ദശലക്ഷമായി ഉയര്‍ന്നു, സെപ്റ്റംബറില്‍ ഇത് 2.63 ദശലക്ഷമായിരുന്നു. എന്നാല്‍ നവംബറില്‍ ഡൗണ്‍ലോഡുകള്‍ വെറും 195,519 ആയി കുറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *